തൊടുപുഴ: ചരിത്രത്തിൽ ഇതുവരെ കിട്ടാത്ത പരിഗണനയാണ് ഇക്കുറി സംസ്ഥാന ബജറ്റിൽ ഇടുക്കി ജില്ലക്ക് ലഭിച്ചത്. കാ൪ഷികമേഖലക്ക് ബജറ്റിൽ പ്രാമുഖ്യം കിട്ടിയതും ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള സ൪ക്കാ൪ നീക്കവുമാണ് ജില്ലയെ തുണച്ചത്.
പ്രതീക്ഷയുടെ ചിറക് മുളപ്പിച്ച് വിമാനത്താവളം അടക്കം വാഗ്ദാനം ചെയ്ത ബജറ്റ് നടപ്പായാൽ വികസനക്കുതിപ്പാകും.
ഇടുക്കി പദ്ധതിയിൽനിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തി മീനച്ചിൽ ജലപദ്ധതി നടപ്പാക്കാൻ ബജറ്റിൽ നി൪ദേശമുള്ളത് ഇടുക്കിയുടെ ആശങ്കയുമാണ്.
പ്രധാന പദ്ധതികൾ
* ജൈവ കൃഷി പ്രോത്സാഹനത്തിന് -10 കോടി
* വിമാനത്താവളം, ഹെലികോപ്ട൪ സ൪വീസ്
* പഞ്ചായത്തുകൾ തോറും കുളം
* മൃഗസംരക്ഷണ പദ്ധതി -211 കോടി
* മിൽക് ഷെഡ് പദ്ധതി -13 കോടി
* ഇടുക്കിയിൽ കാലിത്തീറ്റ ഫാക്ടറി- നാല് കോടി
* പശ്ചിമഘട്ട വികസനം -54കോടി
* മലയോര ഹൈവേ -61 കോടി
* സുഗന്ധ വ്യഞ്ജനം, തോട്ടവിളകൾ, മൃഗസംരക്ഷണം,
ജലസേചനം-വിവിധ
ഏജൻസികളുടെ പങ്കാളിത്തത്തോടെ -755 കോടി
* വാഗമണ്ണിൽ വനംവകുപ്പിന് കീഴിൽ ഓ൪ക്കിഡ് ഉദ്യാനം
-ഒരു കോടി
* കൺസ്യൂമ൪ ഫെഡിന് കീഴിൽ ഇടുക്കിയിൽ റീട്ടെയ്ൽ
മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്
* മീനച്ചിൽ ഇറിഗേഷൻ പദ്ധതി -50 കോടി
* നിള ടൂറിസം പദ്ധതി വാഗമൺ -10 ലക്ഷം
* മൂന്നാ൪ പാ൪വതി മലയിൽ ബൊട്ടാണിക്കൽ ഗാ൪ഡൻ
* പൈനാവിൽ സ്റ്റേഡിയവും സൈക്കിൾ വെലോഡ്രോമും
* ജില്ലാ ആശുപത്രിക്ക് 150 ബെഡോടെ ഐ.പി വിഭാഗം
-25 ലക്ഷം
* മുട്ടത്തും കട്ടപ്പനയിലും വ൪ക്കിങ് വിമൻസ് ഹോസ്റ്റൽ
-150 കോടി
* കട്ടപ്പനയിൽ കൺസ്ട്രക്ഷൻ ട്രെയ്നിങ്
ഇൻസ്റ്റിറ്റ്യൂട്ട് -ഒരു കോടി
* പച്ചക്കറി വികസനത്തിന് ജില്ലകൾ തോറും ഗ്രീൻ ഹൗസ്
* ബോഡിമെട്ട് -കമ്പംമെട്ട് ചെക് പോസ്റ്റുകളിൽ
വേയ്ബ്രിഡ്ജ് -ഒരു കോടി
* വനിതകൾക്ക് ഐ.ടി.ഐ
* ക്ഷീരമേഖല വികസന പദ്ധതി -35 കോടി
* മത്സ്യകൃഷി പദ്ധതി -13 കോടി
* സംയോജിത കാ൪ഷികവികസനപദ്ധതി -100 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.