തിരുവല്ല: പെൻഷൻപ്രായം 56 ആക്കാനുള്ള നീക്കത്തിനെതിരെ തിരുവല്ലയിൽ പ്രതിപക്ഷ യുവജന പ്രതിഷേധമിരമ്പി. എ.ഐ.വൈ.എഫ് എം.സി റോഡ് ഉപരോധിച്ചു.15പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. തിരുവല്ല രാമൻചിറയിൽനിന്ന് എ.ഐ.വൈ.എഫ് ആരംഭിച്ച പ്രതിഷേധപ്രകടനം എസ്.സി.എസ് ജങ്ഷന് സമീപം എത്തിയപ്പോൾ യുവജനങ്ങൾ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു. തിരുവല്ല സി.ഐ ബിനുവ൪ഗീസിൻെറ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ജില്ലാ വൈസ് പ്രസിഡൻറ ്കെ.ജി. രജീഷ് കുമാ൪ ഉപരോധം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസില൪ അനിതകുമാരി,ഷിബു, സി.പി.തോമസ് എന്നിവ൪ സംസാരിച്ചു. പിന്നീട് എ.ഐ. വൈ.എഫ് പ്രവ൪ത്തകരായ പ്രദീപ് (23),അഡ്വ. കെ.ജി. രതീഷ് കുമാ൪ (32), പ്രേജിത്ത് (35), മാ൪ട്ടിൻ (28), ഷിബുമടുക്കോലിൽ (30), സുനിൽ തുകലശേരി (34), ബിജു കുന്നിലം (30), ഷൈജു (24), കൊച്ചുമോൻ (28),ബെന്നി (30), അനൂപ് (21), ബേബി (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജ്യാമത്തിൽ വിട്ടയച്ചു.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിൽനിന്നാരംഭിച്ച പ്രകടനം ടൗൺചുറ്റി കെ.എസ്.ആ൪.ടി.സി കോ൪ണറിൽസമാപിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെനുമാത്യു ഉദ്ഘാടനം ചെയ്തു. ടി.എൻ.രാജേഷ്, പ്രകാശ് ബാബു, ആ൪.മനു, എം.മനു, അനീഷ് കുമാ൪, മധുകുമാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.