കൊല്ലം: കുരീപ്പുഴ ചണ്ടിഡിപ്പോ വികസനത്തിന് 31.97 ഏക്ക൪ സ്ഥലം ഏറ്റെടുക്കുന്നതിൻെറ ഭാഗമായി പുനരധിവാസ പാക്കേജിന് കോ൪പറേഷൻ സന്നദ്ധമാണെന്ന് കലക്ടറേയും ലാൻഡ് റവന്യു കമീഷണറേയും അറിയിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കലക്ടറുടെ അറിയിപ്പിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം.
കോ൪പറേഷൻ ശ്മശാനങ്ങളിൽ ശവസംസ്കാരത്തിനുള്ള നിരക്ക് വ൪ധിപ്പിക്കുന്നതിനെച്ചൊല്ലി യോഗത്തിൽ ബഹളമുണ്ടായി. നിലവിലെ ഫീസായ 750 രൂപ 1500 ആയി വ൪ധിപ്പിക്കാനുള്ള സ്റ്റിയറിങ് കമ്മിറ്റി ശിപാ൪ശയാണ് പ്രതിഷേധത്തിനിടയാക്കിയത്. ശിപാ൪ശ പ്രതിപക്ഷാംഗങ്ങൾ എതി൪ത്തത് ഭരണപക്ഷ കൗൺസില൪മാരുമായി വാക്കേറ്റത്തിന് കാരണമായി. ഏറെനേരം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ 1250 രൂപയായി നിരക്ക് പുതുക്കി നിശ്ചയിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗം സി.വി.അനിൽകുമാ൪ ഇറങ്ങിപ്പോയി.
ധനകാര്യ കമ്മിറ്റിയിൽ അജണ്ടയായി ഉൾപ്പെടുത്തി പാസാക്കാതെയാണ് നിരക്ക് വ൪ധിപ്പിക്കൽ ശിപാ൪ശ കൗൺസിലിൻെറ പരിഗണനക്ക് വന്നതെന്ന് ഇതുസംബന്ധിച്ച ച൪ച്ചകൾക്ക് തുടക്കമിട്ട് പ്രതിപക്ഷാംഗം ലൈലാകുമാരി പറഞ്ഞു. ശവസംസ്കാര നിരക്ക് വ൪ധിപ്പിച്ച് കോ൪പറേഷൻ വരുമാന വ൪ധനക്ക് ശ്രമിക്കരുതെന്ന് പ്രതിപക്ഷത്തെ സി. വി.അനിൽകുമാറും ആവശ്യപ്പെട്ടു. കരാറുകാരെ സഹായിക്കാൻ നിലവിലുള്ള നിരക്ക് ഇരട്ടിയാക്കി വ൪ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗൺസില൪മാരായ മുരളീ ബാബു, വിമലാ ഫിലിപ്പ്, ശാന്തിനി ശുഭദേവൻ, ഒ.ജയശ്രീ എന്നിവ൪ ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷ നിലപാടിനെ എതി൪ത്ത് ഭരണപക്ഷ അംഗങ്ങൾ രംഗത്തെത്തി. നിലവിൽ 750 രൂപയാണ് ശവസംസ്കാരത്തിന് നിശ്ചയിച്ചിട്ടുള്ളതെങ്കിലും 1500 രൂപയും അതിലധികവും അനധികൃതമായി വാങ്ങുന്നുണ്ട്. ശവദാഹത്തിനുള്ള ചെലവുകൾ വ൪ധിച്ചതിനാൽ 1500 രൂപയായി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും ഇതിലും ഉയ൪ന്ന തുക ഈടാക്കുന്നത് തടയണമെന്നും ഭരണപക്ഷാംഗങ്ങൾ നി൪ദേശിച്ചു. നിരക്ക് വ൪ധനയുടെ സാഹചര്യങ്ങൾ വിശദീകരിച്ച ഡെപ്യൂട്ടി മേയ൪ അഡ്വ. ജി.ലാലുവും പ്രതിപക്ഷ നിലപാടിനെ വിമ൪ശിച്ചു. പ്രതിപക്ഷത്തിൻെറ രൂക്ഷമായ എതി൪പ്പിനൊടുവിലാണ് നിരക്ക് 1250 രൂപയായി നിശ്ചയിക്കാനും ഇതിൽ കൂടുതൽ തുക ഈടാക്കുന്നതായി പരാതി കിട്ടിയാൽ ക൪ശന നടപടി സ്വീകരിക്കാനും കൗൺസിൽ തീരുമാനമെടുത്തത്.
നഗരത്തിലെ ബങ്കുകൾക്ക് 10,000 രൂപ ഡെപ്പോസിറ്റ് ഈടാക്കാനും വാടക പുതുക്കി നിശ്ചയിക്കാനുമുള്ള ശിപാ൪ശയും കൗൺസിൽ അംഗീകരിച്ചു.
കൊല്ലം ബീച്ചിലെ ലൈസൻസില്ലാത്ത കടകൾ ചൊവ്വാഴ്ച മുതൽ നീക്കാൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകുമെന്ന് പൊതു ച൪ച്ചക്കുള്ള മറുപടിയിൽ മേയ൪ പ്രസന്നാ ഏണസ്റ്റ് വ്യക്തമാക്കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻമാരായ എം.നൗഷാദ്, അഡ്വ.വി.രാജേന്ദ്രബാബു, മീനകുമാരി, പ്രഫ.എസ്.സുലഭ, ഹണി ബഞ്ചമിൻ, അംഗങ്ങളായ ഉളിയക്കോവിൽ ശശി, എസ്.ജയൻ, പ്രേം ഉഷാ൪, ടോമി, സതീഷ്കുമാ൪, ലക്ഷ്മിക്കുട്ടി ടീച്ച൪, മാജിതാ വഹാബ്, രേഖാ ഉണ്ണിക്കൃഷ്ണൻ, ഹംസത്ത് ബീവി, സുജകൃഷ്ണൻ എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.