നെക്സസ് ടാബ് വിപണിയിലെത്തുമെന്ന് ഉറപ്പ്

തായ്വാനിലെ അസ്യൂസ് ടെക്കുമായി ചേ൪ന്ന് ഗൂഗിൾ നെക്സസ് ബ്രാൻഡിലുള്ള ആൻഡ്രോയിഡ് ടാബ്ലറ്റ് കമ്പ്യൂട്ട൪ വിപണിയിലെത്തിക്കുമെന്ന വാ൪ത്തക്ക് സ്ഥിരീകരണം.  ആൻഡ്രോയിഡ് ആൻറ് മിയാണ് വാ൪ത്ത സ്ഥിരീകരിച്ചത്. ആപ്പിളിൻെറ ഐ പാഡിനും ആമസോണിൻെറ കൈൻഡിൽ ഫയറിനും എതിരാളിയാവും നെക്സസ് ടാബെന്ന് സാങ്കേതിക രംഗത്തെ പ്രമുഖ൪ പറയുന്നു. 149 ഡോള൪ മുതൽ 199 ഡോള൪ വരെ വില വരും.

ഏഴ് ഇഞ്ച് ഡിസ്പ്ളേയും വൈ ഫൈ കണക്ടിവിറ്റിയുമുണ്ട്. എന്നാൽ, പ്രോസസറിനെ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.