മെഡിക്കല്‍ കോളജ് കോന്നിയില്‍; വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കും

കോന്നി: ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളജ് കോന്നിയിൽ സ്ഥാപിക്കും. ആനകുത്തിക്ക് സമീപം പെരിങ്ങാട്ടിക്കൽ ഭക്ഷ്യ ഗവേഷണ കേന്ദ്രത്തോടുചേ൪ന്നുള്ള 50 ഏക്കറാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ വിദഗ്ധ സംഘം സ്ഥലം സന്ദ൪ശിക്കും.
 അഡ്വ.അടൂ൪ പ്രകാശ്  ആരോഗ്യവകുപ്പ്മന്ത്രിയായി  ചുമതലയേറ്റശേഷമാണ് ജില്ലക്ക് മെഡിക്കൽ കോളജ് അനുവദിച്ചത്. ഇത് പത്തനംതിട്ടയിൽ വേണമെന്ന്  ജനപ്രതിനിധികളും  നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മെഡിക്കൽ കോളജ് കോന്നിമണ്ഡലത്തിൽ   എവിടെയെങ്കിലും മായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഏനാത്തിമംഗലത്ത് കിൻഫ്രാ പാ൪ക്കിനുവേണ്ടി സ൪ക്കാ൪ ഏറ്റെടുത്തസ്ഥലത്ത് മെഡിക്കൽ കോളജ് വരുമെന്ന വാ൪ത്താകളും ഇതിനോടകം പ്രചരിച്ചിരുന്നു.
 മെഡിക്കൽ കോളജ് യാഥാ൪ഥ്യമാകുന്നതോടെ  അച്ചൻ കോവിൽ -ചിറ്റാ൪ശബരിപാതയിലൂടെ ആശുപത്രിയിലെത്താൻ കഴിയും.ഇത് ശബരിമല തീ൪ഥാടക൪ക്ക് ഏറെ പ്രയോജനം ചെയ്യും. പമ്പയിൽനിന്ന് ശബരി പാതവഴി 40 കിലോമീറ്റ൪  ലാഭത്തിൽ നി൪ദിഷ്ട മെഡിക്കൽ കോളജിൽ എത്താൻകഴിയും. മാത്രമല്ല കൊല്ലം ജില്ലയുടെ പുനലൂ൪ പത്താപുരം അടക്കമുള്ളസ്ഥലവും പത്തനംതിട്ട ജില്ലയുടെ മുഴുവൻ സ്ഥലവും മെഡിക്കൽ കോളജിൻെറ പരിധിയിൽവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.