വേനല്‍മഴ; ടണ്‍ കണക്കിന് നെല്ല് വെള്ളത്തിലായി

ആലപ്പുഴ: ശക്തമായ വേനൽമഴയിൽ കുട്ടനാട്ടിലെ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ നെല്ല് വെള്ളത്തിലായി.
കൊയ്ത്തും മെതിയും കഴിഞ്ഞ് പാടങ്ങളിലും സമീപത്തും സൂക്ഷിച്ച നെല്ല് കൃഷി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം യഥാസമയം സംഭരിക്കാൻ കഴിയാതിരുന്നതാണ് വിനയായത്.
കുട്ടനാട്ടിലെ മൂന്നിൽരണ്ട് പാടശേഖരങ്ങളിലും കൊയ്യാറായ നെൽച്ചെടികൾ മഴയിൽ വീണുപോയി. വെള്ളിയാഴ്ച രാത്രിയാണ് മഴ ശക്തമായത്. വേനൽമഴ വരുമെന്ന ആശങ്കയിൽ പലയിടത്തും കൊയ്ത്ത് തകൃതിയായി നടക്കുകയായിരുന്നു. കൊയ്ത്തുയന്ത്രങ്ങൾ എത്താൻ വൈകിയതാണ് കൊയ് ത്തും മെതിയും പൂ൪ത്തിയാകാതിരിക്കാൻ കാരണം. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂട്ടിയിട്ട നെല്ല് സംഭരിക്കൽ പല കാരണങ്ങൾ പറഞ്ഞ് അധികൃത൪ വൈകിപ്പിക്കുകയായിരുന്നു. കനത്ത വേനലായിട്ടും നെല്ലിന് ഈ൪പ്പമുണ്ടെന്നും വീണ്ടും ഉണക്കിയാലെ സംഭരിക്കൂവെന്നും പറഞ്ഞ്   കൃഷി ഉദ്യോഗസ്ഥരും സംഭരിക്കാനെത്തിയ മില്ലുകാരും രണ്ടുദിവസമാണ് ക൪ഷകരെ വലച്ചത്.
വേനൽമഴയിൽ ചില സ്ഥലങ്ങളിൽ കൂട്ടിയിട്ട നെല്ലിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവ ഉണക്കിയെടുക്കാൻ ഇനിയും കൂലിച്ചെലവ് ഏറെവേണം. അതേസമയം, മഴമൂലം പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്തുയന്ത്രം ഇറക്കാനാകാത്ത അവസ്ഥയുമുണ്ട്. യന്ത്രം ഇറക്കാനാകാത്ത  സ്ഥലങ്ങളിൽ വെള്ളം വറ്റിയശേഷമേ ഇനി കൊയ്ത്ത് നടത്താനാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.