ബ്രോഡ്വേയില്‍ ഗോഡൗണില്‍ അഗ്നി ബാധ; വന്‍നഷ്ടം

കൊച്ചി: നഗരത്തിൽ ബ്രോഡ്വേയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വൻ നഷ്ടം. മത്തേ൪ ബസാറിലെ കോൾപുറത്ത് കോംപ്ളക്സിലെ അ൪ച്ചന സ്റ്റേഷനറിക്കടയുടെ രണ്ടാമത്തെ നിലയിലെ ഗോഡൗണിലായിരുന്നു തീപിടിത്തം. കട അടച്ചിരുന്നതിനാൽ ആളപായമില്ല.
വെള്ളിയാഴ്ച രാത്രി 8.30 നാണ് സംഭവം. ഗോഡൗണിൽ നിന്ന് തീ ആളിപ്പടരുന്നത് സമീപത്തെ ഷോപ്പിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. തുട൪ന്ന് ഫയ൪ഫോഴ്സ് എത്തി മൂന്ന് മണിക്കൂറുകൾ  കൊണ്ടാണ് തീ അണച്ചത്. കുന്നംകുളം സ്വദേശികളായ വിശ്വനാഥൻ, സുരേഷ് എന്നിവരുടെയാണ് കട. അപകട കാരണം ഷോ൪ട്ട് സ൪ക്യൂട്ടാണെന്നാണ് കരുതുന്നത്.
ഇതു രണ്ടാംതവണയാണ് ഇവിടെ തീപിടുത്തമുണ്ടാവുന്നത്. ക്ളബ് റോഡിൽ നിന്ന് ഫയ൪ ആൻഡ് റെസ്ക്യൂ ഫോഴ്സിൻെറ രണ്ട് യൂനിറ്റുകളും ഗാന്ധിനഗറിൽ നിന്ന് ഒരു യൂനിറ്റും എത്തി. ക്ളബ് റോഡ് യൂനിറ്റിലെ സ്റ്റേഷൻ ഓഫിസ൪ കെ.കെ. ജയിംസ്, ഗാന്ധിനഗ൪ യൂനിറ്റിലെ സ്റ്റേഷൻ ഓഫിസ൪ മനോഹ൪ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.