കാസ൪കോട്: ജില്ലയിൽ വിവിധ വികസന പദ്ധതികൾക്ക് 32.23 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 18.40 ലക്ഷം രൂപയാണ് അനുവദിച്ചത്. കോടോം-ബേളൂരിൽ മൂന്നാംമൈൽ-ചുണ്ണങ്കുളം റോഡ് ടാറിങ്ങിന് -അഞ്ച് ലക്ഷം, പാലങ്കല്ല്-എസ്. ടി കോളനി വാട്ട൪ സപൈ്ള സ്കീം -3.40 ലക്ഷം, രാവണീശ്വരം ജി.വി.എച്ച്.എസ് സ്കൂളിന് ചുറ്റുമതിൽ നി൪മാണം -അഞ്ച് ലക്ഷം, പുത്തിഗെ പഞ്ചായത്ത് നാട്ടക്കല്ല്-ആമീൻ റോഡ് ടാറിങ് -അഞ്ച് ലക്ഷം എന്നിങ്ങനെയാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചത്.
കള്ളാ൪ പഞ്ചായത്തിൽ അയ്യങ്കാവ്-വയലക്കുണ്ട് റോഡിൽ പാലം നി൪മാണം -4.70 ലക്ഷം, പനത്തടിയിൽ കോയത്തടുക്കം-പുലിക്കടവ് കോളനിയിൽ കൾവ൪ട്ട് നി൪മാണം -2.45 ലക്ഷം, കോടോം-ബേളൂരിൽ കായക്കുന്ന് റോഡ് ടാറിങ്് -രണ്ട് ലക്ഷം എന്നീ പദ്ധതികൾ നടപ്പിലാക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, മുൻ എം.എൽ.എ പള്ളിപ്രം ബാലൻ എന്നിവ൪ നി൪ദേശിച്ച പദ്ധതികളാണിവ. മൊഗ്രാൽ പുത്തൂ൪ പാരപ്പാടി കുടിവെള്ള പദ്ധതിക്ക് 2.70 ലക്ഷം രൂപയാണ് അനുവദിച്ചത്. മുൻ എം.എൽ.എ സി.ടി. അഹമ്മദലിയാണ് പദ്ധതി നി൪ദേശിച്ചത്. ബേഡഡുക്ക ലിങ്കൻതോട് കോളനി റോഡ് വികസനത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എയാണ് പദ്ധതി നി൪ദേശിച്ചത്.
പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ കലക്ട൪ ഭരണാനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.