എണ്ണ കയറ്റുമതി: എല്ലാ കണ്ണുകളും ഇനി ഫുജൈറയിലേക്ക്

എണ്ണ കയറ്റുമതി വ൪ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുന്നതോടെ ലോകത്തിൻെറ കണ്ണുകൾ ഇനി ഫുജൈറയിലേക്ക്. ഫുജൈറ തുറമുഖത്തെ·എണ്ണ സംഭരണ ശേഷി 2014ഓടെ വ൪ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃത൪. പേ൪ഷ്യൻ ഗൾഫിന് പുറത്ത് സ്ഥിതി ചെയ്യുന്ന യു.എ.ഇയുടെ പ്രധാന തുറമുഖമാണ് ഫുജൈറ. ഇവിടുത്തെ എണ്ണ സംഭരണ ശേഷി നിലവിലേതിനെക്കാൾ മൂന്നിൽ രണ്ട് വ൪ധിപ്പിക്കാനാണ് തീരുമാനമെന്ന് ് തുറമുഖം ജനറൽ മാജേന൪ മൂസ മുറാദ് പറഞ്ഞു. 60 ലക്ഷം ക്യുബിക് മീറ്റ൪ സംഭരണ ശേഷിയാണ് ഇപ്പോഴുള്ളത്. ഇത് രണ്ട് വ൪ഷത്തിനുള്ളിൽ ഒരു കോടി ക്യുബിക് മീറ്റ൪ ആക്കി ഉയ൪ത്തുകയാണ് ലക്ഷ്യം. അബൂദബിയിലെ ഹബ്ഷാൻ എണ്ണപ്പാടത്ത് നിന്നുള്ള എണ്ണ, കയറ്റുമതി ആവശ്യങ്ങൾക്കായി ഫുജൈറയിലെത്തിക്കുന്ന പൈപ്പ്ലൈൻെറ നി൪മാണം പുരോഗമിക്കുകയാണ്. ഇത് കമീഷൻ ചെയ്യുന്നതോടെ ടാങ്ക൪ കപ്പലുകളുടെ സ൪വീസ് വ൪ധിക്കുന്നതിന് ആനുപാതികമായിട്ടാണ് സംഭരണ ശേഷി ഉയ൪ത്തുന്നത്. പ്രകൃതി വാതക ഇറക്കുമതി പ്ളാൻറും വൈദ്യുതി സൗകര്യങ്ങളും ഉയ൪ത്താനും പദ്ധതിയുണ്ട്. ഇതിന് പുറമേ, അബൂദബി സ൪ക്കാറിൻെറ ഉടമസ്ഥതയിലുള്ള ഇൻറ൪നാഷനൽ പെട്രോളിയം ഇൻവെസ്റ്റ്മെൻറ് കമ്പനി (ഐ.പി.ഐ.സി) 3.5 ബില്യൻ ഡോള൪ ചെലവിൽ നി൪മിക്കുന്ന പ്രതിദിനം രണ്ട് ലക്ഷം ബാരൽ ശേഷിയുള്ള പുതിയ എണ്ണ സംസ്കരണശാലയാണ് ഇവിടെ വരാൻ പോകുന്ന മറ്റൊരു വൻ പദ്ധതി.
ഇറാൻ പ്രതിസന്ധി ഹോ൪മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തെ· ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, ഹോ൪മുസ് ചെക്പോസ്റ്റുകൾക്ക്്്്പുറത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറ തുറമുഖത്തിലൂടെയുള്ള എണ്ണക്കടത്തിന് ഏറെ പ്രാധാന്യമാണ് യു.എ.ഇ കൽപിക്കുന്നത്.
കപ്പലുകളിൽ ഉപയോഗിക്കുന്ന ബങ്ക൪ ഇന്ധനം നിറക്കാനുള്ള സൗകര്യമൊരുക്കി നൽകുന്ന ഫുജൈറ തുറമുഖം ആ നിലക്കും ഏറെ പ്രശസ്തമാണ്. ടാങ്ക൪ കപ്പലുകൾ ഇന്ധനം നിറക്കാനുപയോഗപ്പെടുത്തുന്ന പ്രധാന തുറമുഖങ്ങളായ സിങ്കപ്പൂ൪, റോട്ട൪ഡാം എന്നിവയോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഫുജൈറയിലുണ്ട്. പ്രതിവ൪ഷം 2.4 കോടി മെട്രിക് ടൺ ഇന്ധനം ഫുജൈറ തുറമുഖത്ത് നിന്ന് കയറ്റിയയക്കുന്നുണ്ടെന്ന് മൂസ മുറാദ് പറഞ്ഞു.
അതേസമയം, അറബ് മേഖലയിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ യു.എ.ഇയുടെ സമാന്തര പൈപ്പ്ലൈൻ അവസാനഘട്ടത്തിലാണ്. ഹബ്ഷാൻ-ഫുജൈറ പൈപ്പ്ലൈൻ ഈ വ൪ഷം പകുതിയോടെ പൂ൪ത്തിയാക്കും വിധത്തിലാണ് നി൪മാണം പുരോഗമിക്കുന്നതെന്ന് അധികൃത൪ അറിയിച്ചു. ഇത് യാഥാ൪ഥ്യമാകുന്നതോടെ യു.എ.ഇയുടെ എണ്ണ സുരക്ഷിതമായി ഫുജൈറയിലെത്തിച്ച് പുറംലോകത്തേക്ക് കൊണ്ടുപോകാനാകും. പ്രതിദിനം 1.5 മില്യൻ മുതൽ 1.8 മില്യൻ വരെ ബാരൽ എണ്ണ കടത്താനുള്ള ശേഷിയുണ്ട് ഇതിന്. 2008ൽ നി൪മാണം ആരംഭിച്ച പൈപ്പ്ലൈനിൻെറ ദൈ൪ഘ്യം 360 കിലോമീറ്റ൪ ആണ്. നി൪മാണം പൂ൪ത്തിയാക്കി, പരീക്ഷണാടിസ്ഥാനത്തിൽ പ്രവ൪ത്തിപ്പിച്ച ശേഷമേ പൈപ്പ്ലൈൻ കമീഷൻ ചെയ്യുകയുള്ളൂ.
അബൂദബി ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പ്രോജക്ട് (അഡ്കോപ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ചുമതലയും ഇൻറ൪നാഷനൽ പെട്രോളിയം ഇൻവെസ്റ്റ്മെൻറ് കമ്പനിക്കാണ്. ആറ് ബില്യൻ മുതൽ ഒമ്പത് ബില്യൻ ഡോള൪ വരെ നി൪മാണ ചെലവ് കണക്കാക്കുന്നു. ഇന്ത്യയിലെ ജിൻഡാൽ ഗ്രൂപ്പ് അടക്കം പത്ത് കമ്പനികൾക്കാണ് വിവിധ പ്രവൃത്തികളുടെ കരാ൪ നൽകിയിരിക്കുന്നത്.
പ്രതിദിനം യു.എ.ഇ ഉൽപാദിപ്പിക്കുന്ന 2.5 മില്യൻ ബാരൽ എണ്ണയിലേറെയും അബൂദബിയിലാണെന്നതിനാൽ രാജ്യത്തിൻെറ എണ്ണ കയറ്റുമതിയിൽ സമാന്തര പൈപ്പ്ലൈനിന് ഏറെ നി൪ണായക സ്ഥാനമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.