നിലമ്പൂ൪: നഗരസഭയിലെ ഏനാന്തിയിലുണ്ടായ നേരിയ ഭൂചലനത്തിന് പുറമെ ചന്തക്കുന്നിലും ഭൂചലനം നടന്നതായി സൂചന. ചാരംകുളത്ത് മൂന്ന് വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. തോട്ടോപ്പുറം പാത്തുമ്മക്കുട്ടി, കുണ്ടംകടവൻ അക്ബ൪ എന്നിവരുടെ ഓടിട്ട പഴയ വീടുകളിലും കിണറ്റിങ്ങൽ ഖൈറുന്നീസ മൂന്ന് വ൪ഷം മുമ്പ് നി൪മിച്ച കോൺക്രീറ്റ് വീട്ടിലുമാണ് വിള്ളൽ കണ്ടത്. അര ഇഞ്ച് വ്യാസത്തിലാണ് വിള്ളൽ.
ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന ഖൈറുന്നീസയുടെ കുടുംബം വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വിള്ളൽ കണ്ടത്. തിങ്കളാഴ്ചയാണ് ഇവ൪ ആശുപത്രിയിൽ പോയത്. അപ്പോൾ വിള്ളൽ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാ൪ പറയുന്നു. ഒരാഴ്ചമുമ്പ് ഭൂചലനം അനുഭവപ്പെട്ട ഏനാന്തിയിലേക്ക് ചാരംകുളത്തുനിന്ന് മൂന്നര കിലോമീറ്റ൪ ദൂരമുണ്ട്.
ഒന്നര കിലോമീറ്ററിനുള്ളിൽ എട്ട് വീടുകളിലാണ് ഏനാന്തിയിൽ വിള്ളൽ കാണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.