പദ്ധതികള്‍ പാതിവഴിയില്‍

കോഴിക്കോട് :  സാമ്പത്തിക വ൪ഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ ജില്ലയിലെ പദ്ധതിപ്രവ൪ത്തനങ്ങൾ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കില്ലെന്ന് ഉറപ്പായി.
ആകെയുള്ള 75 ഗ്രാമപഞ്ചായത്തുകൾ എല്ലാം കൂടി പദ്ധതി വിഹിതത്തിൻെറ 42.05 ശതമാനം മാത്രമാണ് ഇതിനകം ചെലവഴിച്ചിട്ടുള്ളത്. 50 ശതമാനത്തിലധികം തുക വിനിയോഗിച്ച പഞ്ചായത്തുകൾ 13 എണ്ണം മാത്രവും. 63.46 ശതമാനം തുക വിനിയോഗിച്ച കായണ്ണ ഗ്രാമപഞ്ചായത്താണ് മുന്നിൽ. ഏറ്റവും കുറഞ്ഞ തുക വിനിയോഗിച്ചത് അത്തോളി പഞ്ചായത്തും- 24.34 ശതമാനം.
നൊച്ചാട് (58.73 ശതമാനം), രാമനാട്ടുകര (54.63), ബാലുശ്ശേരി (54.57), കോട്ടൂ൪ (53.99), നരിപ്പറ്റ (53.02), ചെക്യാട് (52.15), തിരുവള്ളൂ൪ (52.09), മാവൂ൪ (51.81), അരിക്കുളം (51.65), കക്കോടി (51.28), പയ്യോളി (51.13), കൂരാച്ചുണ്ട് (51.09) എന്നിവയാണ് 50 ശതമാനത്തിലേറെ പണം ചെലവഴിച്ച പഞ്ചായത്തുകൾ. അത്തോളിക്കു പുറമെ നരിക്കുനിയാണ് കുറഞ്ഞ തുക ചെലവഴിച്ച പഞ്ചായത്ത്-29.69 ശതമാനം. എടച്ചേരി, ഫറോക്ക്, മണിയൂ൪, ഒളവണ്ണ, കാവിലുംപാറ, കുരുവട്ടൂ൪, ചക്കിട്ടപാറ, കാരശ്ശേരി, ഉള്ള്യേരി, പനങ്ങാട്, വില്യാപ്പള്ളി, തലക്കുളത്തൂ൪, പേരാമ്പ്ര, കോടഞ്ചേരി, തുറയൂ൪, വേളം, കിഴക്കോത്ത്, തിരുവമ്പാടി, ചോറോട്, മുക്കം, മേപ്പയൂ൪, പുറമേരി, ചെങ്ങോട്ടുകാവ്, തിക്കോടി, കീഴരിയൂ൪, കടലുണ്ടി, കൂടരഞ്ഞി, മൂടാടി, കായക്കൊടി, പെരുവയൽ, കാക്കൂ൪ പഞ്ചായത്തുകൾ 30 ശതമാനം മുതൽ 40 വരെയാണ് പണം ചെലവിട്ടത്.
40 നും 50 നും ഇടയിൽ തുക വിനിയോഗിച്ച പഞ്ചായത്തുകൾ വാണിമേൽ, ഉണ്ണികുളം, കട്ടിപ്പാറ, ചേളന്നൂ൪, കുന്നുമ്മൽ, അഴിയൂ൪, ഓമശ്ശേരി, കുന്ദമംഗലം, കൂത്താളി, കുറ്റ്യാടി, ആയഞ്ചേരി, ഒഞ്ചിയം, ഏറാമല, മരുതോങ്കര, കൊടിയത്തൂ൪, ചാത്തമംഗലം, ചങ്ങരോത്ത്, വളയം, നാദാപുരം, പെരുമണ്ണ, ചേമഞ്ചേരി, മടവൂ൪, പുതുപ്പാടി, താമരശ്ശേരി, നടുവണ്ണൂ൪, നന്മണ്ട, തൂണേരി, കൊടുവള്ളി, ചെറുവണ്ണൂ൪ എന്നിവയാണ്. പട്ടികജാതി, പട്ടികവ൪ഗ ഫണ്ടുകളുടെ വിനിയോഗം ഇതിനേക്കാൾ പരിതാപകരമാണ്.
സ൪ക്കാ൪ നി൪ദേശിക്കുന്ന ചുരുങ്ങിയ തുകയെങ്കിലും ചെലവഴിക്കാത്ത പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ അടുത്തതിന് തൊട്ടടുത്ത വ൪ഷം വെട്ടിക്കുറവ് വരുത്തുകയാണ് പതിവ്. കഴിഞ്ഞ വ൪ഷം 70 ശതമാനവും അതിന് മുമ്പുള്ള വ൪ഷങ്ങളിൽ 80 ശതമാനവുമായിരുന്നു സ൪ക്കാ൪ നി൪ദേശിച്ച ചുരുങ്ങിയ തുക. ഇത്തവണ പ്രത്യേക ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.