വിദേശികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം തുടങ്ങി

കുവൈത്ത് സിറ്റി: സ്വദേശികൾക്കുള്ള സ്മാ൪ട്ട് കാ൪ഡ് വിതരണം പൂ൪ത്തിയായതിൻെറ തുട൪ച്ചയായി രാജ്യത്തെ വിദേശികൾക്കും സ്മാ൪ട്ട് കാ൪ഡ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി പബ്ളിക് അതോറിറ്റി ഫോ൪ സിവിൽ ഇൻഫ൪മേഷൻ (പി.എ.സി.ഐ) അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവ൪ക്കാണ് സ്മാ൪ട്ട് കാ൪ഡ് വിതരണം ആരംഭിച്ചിരിക്കുന്നതെന്നും പടിപടിയായി മറ്റു രാജ്യക്കാ൪ക്കും നൽകുമെന്നും പി.എ.സി.ഐ ഡയറക്ട൪ ജനറൽ മുസാഇദ് അൽ അസൂസി വ്യക്തമാക്കി.
സിവിൽ ഐഡി കാ൪ഡ് കാലാവധി കഴിഞ്ഞ് പുതുക്കുന്നതിനുള്ള അപേക്ഷ ലഭിക്കുമ്പോൾ സ്മാ൪ട്ട് കാ൪ഡ് നൽകുന്ന രീതിയാണ് പി.എ.സി.ഐ സ്വീകരിച്ചിരിക്കുന്നത്. സ്മാ൪ട്ട് കാ൪ഡ് വിതരണം മുഴുവൻ വിദേശികൾക്കും പൂ൪ത്തിയാകുന്നതോടെ സിവിൽ ഐഡിയുടെ സ്ഥാനത്ത് അതാണ് എതാവശ്യത്തിനും പരിഗണിക്കപ്പെടുകയെന്ന് വ്യക്തമാക്കിയ അൽ അസൂസി അതുവരെ ഇരുകാ൪ഡുകളും പരിഗണിക്കാൻ വിവിധ സ൪ക്കാ൪ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നി൪ദേശം നൽകിയിട്ടുണ്ടെന്ന് കൂട്ടിച്ചേ൪ത്തു.
സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സ്മാ൪ട്ട് കാ൪ഡിന് നിറത്തിൽ മാത്രമേ വ്യത്യാസമുണ്ടാവൂ. വ്യക്തിപരവും സുരക്ഷാപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളും സ്മാ൪ട്ട് കാ൪ഡ് വഴി അറിയാനാവും. കാ൪ഡിൽ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാൽ വ്യക്തിയുടെ ചിത്രം, വിരലടയാളം എന്നിവ ലഭിക്കും. സ്മാ൪ട്ട് കാ൪ഡുപയോഗിച്ച് ജി.സി.സി രാജ്യങ്ങളിൽ യാത്ര ചെയ്യാനും സാധിക്കും. ഇലക്ട്രോണിക് സിഗ്നേച്ചറിനും മറ്റും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.