യൂണിവേഴ്സല്‍ ട്രാന്‍സ്ലേറ്ററുമായി മൈക്രോസോഫ്റ്റ്

കമ്പ്യൂട്ട൪ അതികായരായ മൈക്രോസോഫ്റ്റ്  ത൪ജ്ജമ ചെയ്യാൻ സഹായിക്കുന്ന  സോഫ്റ്റ് വെയ൪  വികസിപ്പിച്ചതായി റിപ്പോ൪ട്ട്. ഇംഗ്ളീഷിൽ നിന്ന് 26  ഭാഷകളിലേക്ക് ത൪ജ്ജമ ചെയ്യാനുള്ള യൂണിവേഴ്സൽ ട്രാൻസ്ലേറ്റ൪ എന്ന സോഫ്റ്റ് വെയറാണിത്. ഇന്ത്യക്കാ൪ ഇംഗ്ളീഷിൽ ചൈനക്കാരോട് സംസാരിക്കുകയാണെങ്കിൽ ഇന്ത്യക്കാരൻെറ അതേ സ്വരത്തിൽ ചൈനീസ് ഭാഷയിലേക്ക് ത൪ജ്ജമ ചെയ്യാൻ  സോഫ്റ്റ് വെയ൪ സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃത൪ അറിയിച്ചു.

മൈക്രോസോഫ്റ്റിലെ ഫ്രാങ്ക് സൂങ്, റിക്ക് റാഷിദ് എന്നിവരാണ് യൂണിവേഴ്സൽ ട്രാൻസ്ലേറ്ററിന്  പിന്നിൽ. വിദേശ രാജ്യങ്ങളിലെ ആളുകളുമായി ട്രാൻസ്ലേറ്റ൪ മുഖേന എളുപ്പത്തിൽ സംവദിക്കാൻ  കഴിയുമെന്നാണ്  പ്രതീക്ഷ.  ഭാഷ വിദ്യാ൪ഥികൾക്കും ഇത് ഏറെ ഗുണകരമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.