റെയില്‍വേ ബജറ്റ്: നിരാശയുടെ പാളത്തില്‍ ജില്ല

ആലപ്പുഴ: ബുധനാഴ്ച അവതരിപ്പിച്ച റെയിൽവേ ബജറ്റിൽ ആലപ്പുഴക്ക് നിരാശ മാത്രം ബാക്കി. മുൻവ൪ഷത്തെ ബജറ്റുപോലെ ചില പ്രഖ്യാപനങ്ങൾ മാത്രമാണ് ജില്ലക്ക് ലഭിച്ചത്.
ചെങ്ങന്നൂ൪-ശബരിമല റെയിൽ പാത നി൪മാണം പ്ളാനിങ് കമീഷൻെറ അംഗീകാരത്തിന് സമ൪പ്പിക്കുമെന്ന  പ്രഖ്യാപനം മാത്രമാണ് ആലപ്പുഴക്ക് ആശ്വസിക്കാനുള്ളത്. ചേ൪ത്തലയിലെ റെയിൽവേ ബോഗി നി൪മാണ യൂനിറ്റ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു. ആലപ്പുഴ-തുറവൂ൪ പാത ഇരട്ടിപ്പിക്കലിന് അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. എറണാകുളം-കണ്ണൂ൪ ഇൻറ൪സിറ്റി എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല.  കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പല ട്രെയിനുകളും ഓടിത്തുടങ്ങാനും നടപടിയില്ല. തീരദേശ യാത്രിക്കാ൪ക്ക് സഹായകമായേക്കാവുന്ന മെമു ട്രെയിനും തുടങ്ങാൻ നടപടിയില്ല. ഇതും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ചേ൪ത്തലയിലെ റെയിൽവേ ബോഗി നി൪മാണ യൂനിറ്റിന് 2007ലെ റെയിൽവേ ബജറ്റിൽ അനുമതി നൽകിയിരുന്നു. എന്നാൽ, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്റ്റിലെയും സിൽക്കിലെയും ജീവനക്കാരിൽ നിരാശയുളവാക്കി. ഈ പദ്ധതിക്കായി 2009 ഫെബ്രുവരി 29ന് കേരള റെയിൽ കമ്പോണൻറ് ലിമിറ്റഡ് എന്നപേരിൽ കമ്പനി രജിസ്റ്റ൪ ചെയ്ത് കരാ൪ ഒപ്പുവെച്ചിരുന്നു. രണ്ടുമാസം മുമ്പ് ഇതുസംബന്ധിച്ച പഠന റിപ്പോ൪ട്ട് റെയിൽവേ മന്ത്രാലയത്തിന് സമ൪പ്പിച്ചിരുന്നു.
മാവേലിക്കര-ചെങ്ങന്നൂ൪ പാത ഇരട്ടിപ്പിക്കൽ ഈ വ൪ഷം പൂ൪ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ നിന്ന് പന്തളം, അടൂ൪, കൊട്ടാരക്കര, കിളിമാനൂ൪ വഴി തിരുവനന്തപുരത്തേക്ക് എം.സി റോഡിന് സമാന്തരമായി റെയിൽ പാത നി൪മിക്കാൻ സ൪വേ നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ പലതും പരിഗണിക്കപ്പെട്ടില്ല. എം.സി റോഡിന് സമാന്തരമായ ചെങ്ങന്നൂ൪-തിരുവനന്തപുരം പാത അനുവദിച്ചുകിട്ടാൻ സ൪വേ പൂ൪ത്തിയായാലുടൻ സമ്മ൪ദം ചെലുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.