മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിനുള്ള ഫണ്ട് ലാപ്സാകുന്നു

ഗാന്ധിനഗ൪: മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയ൪ യൂനിറ്റ് സ്ഥാപിക്കാൻ അനുവദിച്ച 14 കോടി   ലാപ്സാകുന്നു. അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ രോഗികളെ വെൻറിലേറ്ററിൽ കിടത്തിച്ചികിത്സിക്കാനായി സംസ്ഥാന സ൪ക്കാറാണ്  ആശുപത്രിക്ക് 14 കോടി അനുവദിച്ചത്.
ജൂൺ 26 ന് മന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ആഗസ്റ്റിൽ ഒഡിഷ സ്വദേശിയായ സിട്ടു എന്ന യുവാവ് വെൻറിലേറ്റ൪ സൗകര്യമില്ലാത്തിനാൽ വാ൪ഡിൽ ശ്വാസം കിട്ടാതെ മരിച്ചു എന്ന ആരോപണമുണ്ടായിരുന്നു. ഇതേതുട൪ന്ന് സ൪ക്കാ൪ 35 വെൻറിലേറ്റ൪ സ്ഥാപിക്കാൻ 14 കോടി അടിയന്തരമായി നൽകുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് സമീപമായി ഇത് സഥാപിക്കണമെന്നും നി൪ദേശമുണ്ടായി. വെൻറിലേറ്റ൪ സ്ഥാപിക്കാൻ എച്ച്.എൻ.എൽ കമ്പനിക്കാണ് ക്വട്ടേഷൻ നൽകിയത്. എന്നാൽ, പ്രിൻസിപ്പൽ ഓഫിസിൽ നിന്ന് ഫയലുകൾ നീങ്ങാൻ താമസിച്ചതാണ് യൂനിറ്റ് സ്ഥാപിക്കാൻ കഴിയാതെപോയതെന്ന് അറിയുന്നു. സാമ്പത്തികവ൪ഷം അവസാനിക്കാൻ  രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ഈ പദ്ധതിയുടെ പ്രാഥമിക ഫയലുകൾ പോലും നീങ്ങിയിട്ടില്ലാത്തതിനാൽ അനുവദിച്ച ഫണ്ട് ലാപ്സാകുമെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.