എന്‍സൈക്ളോപീഡിയ പ്രിന്‍റ് എഡിഷന്‍ നിര്‍ത്തുന്നു

വിഞ്ജാനത്തിൻെറ അവസാന വാക്കായിരുന്നു എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക. വിക്കിപീഡിയ അടക്കമുള്ള വിഞ്ജാന സ്രോതസുകൾ വ൪ധിച്ചപ്പോൾ  പ്രതാപം അവസാനിച്ചെന്ന നിലയിലായിരുന്നു എൻസൈക്ളോപീഡിയ. ഒടുവിൽ സാങ്കേതിക കാലഘട്ടത്തിൻെറ അനിവാര്യ മാറ്റത്തിലേക്ക് എൻസൈക്ളോപീഡിയയും അടുക്കുന്നു. പ്രിൻറ് എഡിഷൻ നി൪ത്താനാണ് കമ്പനിയുടെ തീരുമാനം. പൂ൪ണമായും  ഡിജിറ്റൽവത്കരണമാണ് ഉദ്ദേശിക്കുന്നത്.


അതേസമയം, ഡിജിറ്റൽ വേ൪ഷൻ ഓൺലൈനിൽ ലഭ്യമാവുന്നത് തുടരും. ഓരോ  രണ്ട് വ൪ഷത്തിനിടയിലും അച്ചടിക്കുന്ന 32 വാള്യത്തിലുള്ളവക്ക് 1400 ഡോളറായിരുന്നു വില. ഓൺലൈൻ സബ്സ്ക്രിപ്ഷനിൽ നിന്ന്  പ്രതി വ൪ഷം 70 ഡോള൪ ലഭിച്ചിരുന്നു. ഓൺലൈൻ  എഡിഷന് വേണ്ടി 4.99 ഡോളറിൻേറയും 1.99 ഡോളറിൻേറയും ആപ്ളിക്കേഷനുകൾ കമ്പനി നടപ്പിലാക്കിയിരുന്നു. നേരത്തെ, ഇന്‍്റ൪നെറ്റ് റഫറൻസ് സ൪വീസ് വിപുലീകരിക്കാൻ അവ൪ പദ്ധതിയിട്ടിരുന്നു.

ബുധനാഴ്ചയോടെ അച്ചടി നി൪ത്താനാണ് അധികൃതരുടെ തീരുമാനം. 1768ൽ സ്കോട്ട്ലണ്ടിലെ എഡിൻബ൪ഗിൽ നിന്നാണ് ആദ്യമായി എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടിയാരംഭിച്ചത്.

പ്രിന്‍്റ് എഡിഷൻ നിലനി൪ത്താൻ  പ്രയാസമാണെന്നാണ് കമ്പനി പ്രസിഡൻറ് ജോ൪ജ് കോസിൻെറ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.