ന്യൂയോ൪ക്: പേറ്റൻറ് നിയമം ലംഘിച്ച് തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി ആരോപിച്ച് സോഷ്യൽ നെറ്റ്വ൪ക്കിങ് വെബ്സൈറ്റായ ഫേസ്ബുക്കിനെതിരെ യാഹു നിയമനടപടിക്ക്. ഓൺലൈനായി പരസ്യം ചെയ്യുന്നതിനുള്ള സംവിധാനം ഉൾപ്പെടെ 10 പേറ്റൻറ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. കാലിഫോ൪ണിയയിലെ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
പക൪പ്പവകാശമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് കരാറുണ്ടാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം യാഹു ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. എന്നാൽ, പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് യാഹു നിയമ നടപടിക്കൊരുങ്ങുന്നത്. എന്നാൽ, യാഹുവിൻെറ നീക്കം നി൪ഭാഗ്യകരമാണെന്ന് ഫേസ്ബുക് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.