ഭൂരഹിതര്‍ക്ക് ഭൂമി: നടപടികള്‍ തുടങ്ങി

കൊല്ലം: കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുന്നതിന് സ൪ക്കാ൪ നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.  പദ്ധതിയുടെ ഒന്നാംഘട്ടമായി  വില്ലേജ് ഓഫിസുകൾ വഴി 200 അപേക്ഷാഫോറങ്ങൾ വീതം വിതരണം ചെയ്തു തുടങ്ങി.
 സ്വന്തമായി ഭൂമിയില്ലാത്ത, ഇവിടെ സ്ഥിരതാമസക്കാരായ കുടുംബങ്ങൾക്ക് അപേക്ഷ നൽകാം.
 അഞ്ചു രൂപ നിരക്കിൽ വിതരണം ചെയ്യുന്ന ഫോറങ്ങൾ പട്ടികജാതി വ൪ഗക്കാ൪ക്ക് സൗജന്യമാണ്. പൂരിപ്പിച്ചവ ജൂൺ 18 വരെ സ്വീകരിക്കും. തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പും ഫോൺ നമ്പറും സഹിതം വേണം അപേക്ഷ നൽകാൻ.
അപേക്ഷക൪ കുറവായ വില്ലേജുകളിൽ അധികം വരുന്ന അപേക്ഷകൾ തഹസിൽദാ൪മാ൪ ഇടപെട്ട് കൂടുതൽ വേണ്ട വില്ലേജുകളിലേക്ക് മാറ്റും.
അപേക്ഷകരുടെ ബാഹുല്യമുണ്ടായാൽ അധികം ആവശ്യമായി വരുന്ന അപേക്ഷകരുടെ എണ്ണം മാ൪ച്ച് 31 നകം തഹസിൽദാ൪ കലക്ടറേറ്റിൽ അറിയിക്കാൻ നി൪ദേശം നൽകിയിട്ടുണ്ട്.ജൂലൈ 25 ന് ഭൂരഹിത കുടുംബങ്ങളുടെ പട്ടിക വകുപ്പ് വെബ്സൈറ്റിലും പഞ്ചായത്ത്-വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 15 ദിവസം വരെ ആക്ഷേപങ്ങൾ സ്വീകരിക്കും.
തഹസിൽദാ൪മാരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഷം അന്തിമപട്ടിക സ്വാതന്ത്ര്യദിനത്തിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.