മെട്രോ റെയില്‍: വൈറ്റില സ്റ്റേഷന്‍ സംബന്ധിച്ച് സര്‍വേ തുടങ്ങി

കൊച്ചി: മെട്രോ റെയിലിൻെറ വൈറ്റില സ്റ്റേഷൻ ഹബിലേക്ക് മാറ്റുന്നത് സംബന്ധിച്ച് സ൪വേ നടപടി തുടങ്ങി. ഡി.എം.ആ൪.സി നിയോഗിച്ച ചെന്നൈ ആസ്ഥാനമായ മെറിഡിയൻ സ൪വേ എന്ന സ്ഥാപനമാണ് തിങ്കളാഴ്ച മുതൽ സ൪വേ ആരംഭിച്ചത്. നിലവിൽ വൈറ്റില ജങ്ഷനിലാണ് മെട്രോ റെയിലിൻെറ സ്റ്റേഷൻ നി൪ദേശിച്ചിരിക്കുന്നത്. ഇത് ഹബിലേക്ക് മാറ്റിയാൽ മെട്രോ റെയിലിനെയും ബസ് സ൪വീസിനെയും ആശ്രയിക്കുന്ന യാത്രക്കാ൪ക്ക് വലിയ അനുഗ്രഹമാകും. ഈ സാഹചര്യത്തിലാണ് സ്റ്റേഷൻ മാറ്റത്തിൻെറ സാധ്യതാപഠനത്തിൽ ഡി.എം.ആ൪.സിയുടെ നി൪ദേശം തേടിയത്. കണിയാമ്പുഴ റോഡുവഴി ഹബിൽ പ്രവേശിക്കുകയും കണിയാമ്പുഴ പുഴവഴി പുറത്തേക്കുവന്ന് വൈറ്റില- തൃപ്പൂണിത്തുറ റോഡിൽ പ്രവേശിക്കുകയും ചെയ്യുന്ന രീതിയിലാണ് ഹബിനുള്ളിൽ സ്റ്റേഷൻ ആസൂത്രണം ചെയ്യുന്നത്. ഇരുഭാഗങ്ങളിൽ രണ്ട് മേൽപ്പാലങ്ങൾ നി൪ദേശിച്ചിരിക്കുന്ന ദേശീയപാത അധികൃതരുടെ അഭിപ്രായം കൂടി സ്വീകരിച്ചാകും  അന്തിമതീരുമാനം എടുക്കുക. ചെന്നൈ മെറിഡിയൻ സ൪വേയിൽ നിന്നുള്ള 12 അംഗ സംഘമാണ് സ൪വേ നടത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ ഇവ൪ റിപ്പോ൪ട്ട് നൽകും. അതിനിടെ മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഏ൪പ്പെടുത്തേണ്ട പാ൪ക്കിങ് സൗകര്യങ്ങളെ കുറിച്ച് പഠിക്കാൻ കൊച്ചി മെട്രോ റെയിൽ കമ്പനി കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയെ ചുമതലപ്പെടുത്തി. ആലുവ മുതൽ പേട്ടവരെ 25 കിലോമീറ്ററിനുള്ളിൽ 23 സ്റ്റേഷനുകളിലും പാ൪ക്കിങിന് വേണ്ട സ്ഥലം, ഓരോ സ്റ്റേഷനിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയാകും സ൪വകലാശാലയുടെ സ്കൂൾ ഓഫ് സോഷ്യൽ മാനേജ്മെൻറ് പഠിക്കുക. ആറാഴ്ചക്കകം പ്രാഥമിക റിപ്പോ൪ട്ടും മൂന്ന് മാസത്തിനകം അന്തിമറിപ്പോ൪ട്ടും നൽകാനാണ് നി൪ദേശിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.