വണ്ടിത്താവളം: പണമിടപാടിനെ ചൊല്ലി ത൪ക്കത്തെ തുട൪ന്ന് യുവാവിനെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. തത്തമംഗലം രായപ്പൻ തെരുവിൽ അയ്യപ്പൻെറ മകൻ ശിവനാണ് (24) വെട്ടേറ്റത്.
തിങ്കളാഴ്ച വൈകീട്ട് 5.15ന് ശിവൻ മേട്ടുപ്പാളയത്തെ ബാ൪ബ൪ഷോപ്പിന് സമീപം നിൽക്കുമ്പോഴാണ് സംഭവം. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുട൪ന്ന് ശിവൻെറ സുഹൃത്തായ പള്ളത്താംപുള്ളി വേലുവിൻെറ മകൻ രാജു(23) ഒളിവിൽ പോയി. പണമിടപാട് നടത്തുന്ന ശിവനിൽനിന്ന് വാങ്ങിയ വായ്പ മടക്കി നൽകാത്തതിനെ തുട൪ന്നുള്ള ത൪ക്കമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിവനും രാജുവും പതിവായി വന്നിരിക്കാറുള്ള ബാ൪ബ൪ ഷോപ്പിലാണ് സംഭവം. തിങ്കളാഴ്ച ഉടമ പുറത്തുപോയപ്പോൾ ശിവൻ മാത്രമാണ് കടയിലുണ്ടായിരുന്നത്. ഈ സമയം ഇവിടെ എത്തിയ രാജു ശിവൻെറ തലക്കും കൈക്കും വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന ശിവനെ ആശുപത്രിയിലെത്തിച്ചത്. ചിറ്റൂ൪ സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ശിവനെ വെട്ടാൻ ഉപയോഗിച്ച വടിവാൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.