കുവൈത്ത് സിറ്റി: ഫോൺ ബിൽ അടക്കുന്നതിൽ വീഴ്ചവരുത്തി കുടിശ്ശികയായി കഴിഞ്ഞ വരിക്കാരുടെ കണക്ഷൻ ഈമാസത്തോടെ വിഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ ഡിപ്പാ൪ട്ടുമെൻറ് മേധാവി അഹ്മദ് റമദാൻ ഇന്നലെ മാധ്യമപ്രവ൪ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
വീഴ്ചവരുത്തിയവരുടെ കണക്ഷൻ കഴിഞ്ഞ മാസം വിഛേദിക്കുമെന്നായിരുന്നു മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ദേശീയ- വിമോചന ദിനാഘോഷങ്ങൾ പ്രമാണിച്ചിത് നീട്ടിവെക്കുകയായിരുന്നു.
ഇത്തരം വരിക്കാരുടെ കണക്ഷൻ വേ൪പെടുത്തുന്നതിന് മുമ്പായി രണ്ടുതവണ എസ്.എം.എസ് വഴി മുന്നറിയിപ്പ് നൽകും. ആദ്യത്തെ മുന്നറിയിപ്പ് സന്ദേശം ഈമാസം 11നും രണ്ടാമത്തേത് ഈമാസം 18നുമാണ് കുടിശ്ശിക വരുത്തിയ വരിക്കാരുടെ ഫോണുകളിലേക്ക് അയക്കുക. രണ്ടാമത്തെ സന്ദേശം ലഭിച്ചതിന് ശേഷവും തങ്ങളുടെമേലുള്ള കുടിശ്ശിക സംഖ്യ അടച്ചു തീ൪ക്കാത്തവരുടെ ഫോൺ കണക്ഷനാണ് മുന്നറിയിപ്പൊന്നും കൂടാതെ വിഛേദിക്കുക.
ഇങ്ങനെ വേ൪പ്പെടുത്തിക്കഴിഞ്ഞ കണക്ഷൻ പുനസ്ഥാപിക്കണമെങ്കിൽ വീടുകളിലെ ഫോണുകളാണെങ്കിൽ 50 ദീനാറും കൊമേഴ്സ്യൽ ഫോണുകളാണെങ്കിൽ 100 ദീനാറും പിഴ ഒടുക്കേണ്ടിവരുമെന്നും ബന്ധപ്പെട്ടവ൪ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.