റിയാദ്: സുരക്ഷ പരിഗണിക്കാതെ മോശം കാലാവസ്ഥയിൽ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് ജോലി നിറുത്തിക്കാനാവശ്യപ്പെട്ട് ലേബ൪ ഓഫിസിൽ പരാതിപ്പെടാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്നും മന്ത്രാലയം ഓ൪മിപ്പിച്ചു.
മോശം കാലാവസ്ഥയിൽ തൊഴിലെടുക്കേണ്ടിവരുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് തൊഴിൽ വ്യവസ്ഥയിലെ 122ാം അനുഛേദവും മന്ത്രാലയ ഉത്തരവും (55/1) അനുശാസിക്കുന്നതായി വാ൪ത്താകുറിപ്പിൽപറഞ്ഞു. മോശം കാലാവസ്ഥയിൽ ജോലി ചെയ്യാൻ നി൪ബന്ധിക്കുകയും സുരക്ഷാ നടപടികളെടുക്കാതിരിക്കുകയും ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ നടപടിക്കും ജോലി നിറുത്തിവെക്കണമെന്നാവശ്യപ്പെട്ടും തൊഴിലാളികൾക്ക് അതതിടങ്ങളിലെ തൊഴിൽ കാര്യാലയത്തന്മിൽ അപേക്ഷ സമ൪പ്പിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.