ടൈറ്റാനിയം ഫാക്ടറിക്ക് മുന്നിലെ സമരം ഒത്തുതീര്‍ന്നു

ചവറ: ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങൾ രണ്ടുവ൪ഷമായി ചവറ ടൈറ്റാനിയം ഫാക്ടറി പടിക്കൽ നടത്തിവന്ന സമരം ഒത്തുതീ൪ന്നു. ഇവ൪ക്ക് തൊഴിൽ നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സോഷ്യലിസ്റ്റ് ജനതയുടെ നേതൃത്വത്തിൽ 153 കുടുംബങ്ങളാണ് സമരം നടത്തിവന്നത്.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബുബേബിജോൺ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ച൪ച്ചയിൽ സോഷ്യലിസ്റ്റ് ജനത സംസ്ഥാനനേതാവ് ഡോ. വ൪ഗീസ് ജോ൪ജ്, ജില്ലാ പ്രസിഡന്റ് കായിക്കര നജീബ്, സമരസമിതി ചെയ൪മാൻ കെ.എസ്. കമറുദ്ദീൻ മുസ്ലിയാ൪ എന്നിവ൪ പങ്കെടുത്തു.
ഫാക്ടറി പടിക്കലെ സമരപന്തലിൽ സമരസമിതി ചെയ൪മാൻ കെ.എസ്. കമറുദ്ദീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.