കഴിഞ്ഞ ഏപ്രിലിലെ താപനില ഇത്തവണ ഫെബ്രുവരിയില്‍

മലപ്പുറം: കത്തുന്ന വേനലിൽ ജില്ലയിലെ താപനില റെക്കോ൪ഡ് ഭേദിച്ച് കുതിക്കുന്നു. ഫെബ്രുവരിയിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഉയ൪ന്ന താപനില 39 ഡിഗ്രിയാണ്. മലപ്പുറത്തെ ഭൂഗ൪ഭജല വകുപ്പ് സ്ഥാപിച്ച മാപിനിയിൽ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഫെബ്രുവരി 25, 27 തീയതികളിൽ ജില്ലയിൽ 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി. 2011 ഏപ്രിലിൽ രേഖപ്പെടുത്തിയ താപനിലക്കൊപ്പം നിൽക്കുന്നതാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ചൂട്. ജില്ലയിൽ ഉയ൪ന്ന താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ വ൪ഷം ഏപ്രിലിൽ ആയിരുന്നു. അന്ന് 40 ഡിഗ്രിയാണ് ശരാശരി ഉയ൪ന്ന ചൂട്. മുൻ വ൪ഷത്തെ റെക്കോ൪ഡ് താപനില ഇത്തവണ മാ൪ച്ചിൽ തന്നെ മറികടക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 2011 ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ താപനില 35 ഡിഗ്രിയെങ്കിൽ ഇത്തവണയത് 39ൽ എത്തി. കഴിഞ്ഞ വ൪ഷം 26ന് 34 ഡിഗ്രിയും ഈ വ൪ഷം 38.5മായിരുന്നു. 2011 ഫെബ്രുവരി 27ന് 35 ഡിഗ്രിയുണ്ടായിരുന്നത് ഇത്തവണ 39 ആയി ഉയ൪ന്നു. 28ന് ഉയ൪ന്ന താപനില 36.5 ഡിഗ്രിയുണ്ടായിരുന്നത് ഇത്തവണ നേരിയ കുറവിൽ 35 ഡിഗ്രി രേഖപ്പെടുത്തി. ഈ വ൪ഷം 29ന് 37 ഡിഗ്രിയായിരുന്നു ചൂട്. കഴിഞ്ഞ വ൪ഷവും ഈ വ൪ഷവും  മാ൪ച്ച് ഒന്നിന് 37 ഡിഗ്രിയാണ് ഉയ൪ന്ന താപനില രേഖപ്പെടുത്തിയത്. 2011 ഏപ്രിലിൽ ജില്ലയിൽ നൂറുകണക്കിന് പേ൪ക്ക് സൂര്യാഘാതമേറ്റിരുന്നു.  
ചൂട് വ൪ധിക്കുന്നതാണ് ജില്ലയിൽ വ്യാപകമായ തീപിടിത്തത്തിന് പ്രധാന കാരണം. ജില്ലയിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ചയും ഉയ൪ന്ന താപനിലയുടെ ഭാഗമാണ്. നദികൾ ഉൾപ്പെടെയുള്ള പ്രധാന ജലസ്രോതസുകൾ മുൻ വ൪ഷത്തെ അപേക്ഷിച്ച് നേരത്തെ വറ്റിവരളാൻ ഉയ൪ന്ന താപനില കാരണമായി. പാലക്കാട് ജില്ലയിലെ ചൂടിനെ അനുസ്മരിപ്പിക്കും വിധം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണക്കാറ്റും വീശിത്തുടങ്ങിയിട്ടുണ്ട്. വേനൽ മഴ മാറി നിന്നതും ദുരിതം വ൪ധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.