പള്ളിക്കര: ജില്ലയിലെ മുഴുവൻ മുൻസിപ്പാലിറ്റിയിലെയും മാലിന്യം ബ്രഹ്മപുരത്ത് സംസ്കരിക്കണമെന്ന കോടതി ഉത്തരവ് നാട്ടുകാരുടെ ആശങ്ക വ൪ധിപ്പിച്ചു. കൊച്ചി നഗരത്തിലെ മാലിന്യം കൊണ്ട് ദുരിതമനുഭവിക്കുന്ന നാട്ടുകാ൪ ജില്ലയിലെ മുഴുവൻ മാലിന്യവും ബ്രഹ്മപുരത്തെത്തുന്നതോടെ ഇരട്ടി ദുരിതത്തിലാകും.
ഇപ്പോൾ തന്നെ മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദു൪ഗന്ധവും ഈച്ച ശല്യവും മൂലം പരിസരവാസികളുടെ ജീവിതം ദുസ്സഹമാണ്.മഴ ശക്തമായ സമയത്ത് ദു൪ഗന്ധംമൂലം പരിസരത്തെ സ്കൂളുകളുടെ പ്രവ൪ത്തനം നി൪ത്തിവെച്ചിരുന്നു. കടമ്പ്രയാറിൻെറ മറുകരയിലുള്ള രാജഗിരി ക്രിസ്തുജയന്തി സ്കൂളും കരിമുകളിലെ മൂന്ന് സ്കൂളുകളുടെ പ്രവ൪ത്തനവുമാണ് നി൪ത്തിവെച്ചത്. ബ്രഹ്മപുരത്ത് കൊച്ചി കോ൪പറേഷൻ സ്ഥാപിച്ച മാലിന്യ പ്ളാൻറിൻെറ പ്രവ൪ത്തനം നടക്കുന്നില്ല.ചതുപ്പ് നിലത്തിൽ നി൪മിച്ച പ്ളാൻറ് നി൪മാണം തുടങ്ങിയപ്പോൾ തന്നെ ആരോപണങ്ങളും ഉയ൪ന്നിരുന്നു.
ഇപ്പോൾ പ്ളാൻറിൻെറ തൂണുകൾ താഴ്ന്ന്, തറ വിണ്ടുകീറി ഏത് സമയത്തും നിലംപതിക്കുമെന്ന അവസ്ഥയിലാണ്. പ്ളാൻറിലെ യന്ത്രങ്ങളിൽ പലതും ട്രയൽ റൺ നടത്തിയപ്പോൾ തന്നെ പ്രവ൪ത്തനവും നിലച്ചിരുന്നു. ഇതുമൂലം നൂറുകണക്കിന് മാലിന്യമാണ് പ്ളാൻറിൽ ചീഞ്ഞ് കൂടിക്കിടക്കുന്നത്. ഇതിൽ നിന്ന് ഒഴുകുന്ന മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകുകയാണ്.
ബ്രഹ്മപുരം പ്ളാൻറ് നി൪മാണത്തിന് മുമ്പ് അന്നത്തെ കലക്ടറുടെ നേതൃത്വത്തിൽ കോ൪പറേഷനിലെ ജനപ്രതിനിധികളും സ്ഥലം എം.എൽ.എമാരും ബ്രഹ്മപുരം നിവാസികളുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാ൪ പ്രകാരം പ്ളാൻറിൻെറ ചുറ്റുമതിലും ഗ്രീൻബെൽറ്റും നി൪മിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇതുരണ്ടും നി൪വഹിക്കാൻ കോ൪പറേഷൻ ഇതുവരെ തയാറായിട്ടില്ല. മാത്രവുമല്ല ഓംബുഡ്സ്മാനും നിയമസഭ പരിസ്ഥിതി കമ്മിറ്റിയും പ്ളാൻറ് സന്ദ൪ശിച്ച് പ്ളാൻറിൻെറ നി൪മാണത്തിൽ അപാകത കണ്ടെത്തിയിരുന്നു.
ഇതിന് പുറമെയാണ് അഭിഭാഷക കമീഷൻെറ നി൪ദേശത്തെത്തുട൪ന്ന് സ്വകാര്യ പങ്കാളിത്തത്തോടെ കക്കൂസ് മാലിന്യം സംസ്കരണ പദ്ധതി സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ബ്രഹ്മപുരം മാലിന്യക്കൂമ്പാരമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.