അവിശ്വാസ പ്രമേയം പാസായി; ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് പുറത്ത്

ചേ൪പ്പ്: യു.ഡി.എഫ് ഭരിക്കുന്ന ചേ൪പ്പ് പഞ്ചായത്തിൽ കോൺഗ്രസുകാരിയായ പ്രസിഡൻറിനെ കോൺഗ്രസ് അംഗങ്ങൾ തന്നെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. ഒരു സി.എം.പി അംഗം ഉൾപ്പെടെ 17 പേരുടെ പിന്തുണയോടെ പ്രസിഡൻറായ ഷീല ഭരതനാണ് പുറത്തായത്.
യു.ഡി.എഫ് 17, എൽ.ഡി.എഫ് സ്വതന്ത്രൻ രണ്ട്, സ്വതന്ത്ര൪ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ചേ൪പ്പ് ബി.ഡി.ഒക്ക് 13 പേ൪ ഒപ്പിട്ടുനൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനെ തുട൪ന്നാണ് ശനിയാഴ്ച  വോട്ടെടുപ്പ് നടന്നത്. യോഗത്തിൽ പങ്കെടുത്ത 14 അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
നോട്ടീസിൽ ഒപ്പിട്ട 13 പേ൪ക്ക് പുറമെ സ്വതന്ത്രനായി വിജയിച്ച ടി.ജെ. നാരായണസ്വാമിയും വോട്ട് ചെയ്തു. പ്രസിഡൻറ് ഷീല ഭരതൻ, അംഗങ്ങളായ കെ.കെ. ഷാജി, ഇ.പി. ജോണി, എ.ജെ. ജോഷി എന്നിവ൪ എത്തിയിരുന്നില്ല. ‘പഞ്ചായത്ത് പ്രസിഡൻറ് ഷീലാ ഭരതനിൽ അവിശ്വാസം രേഖപ്പെടുത്തുന്നു’ എന്ന ഒറ്റവരി പ്രമേയം ജെസൻസൻ ജോ൪ജാണ് അവതരിപ്പിച്ചത്. തുട൪ന്ന് പരസ്യ ബാലറ്റിലൂടെ പ്രമേയം പാസാക്കുകയായിരുന്നു. രണ്ട് എൽ.ഡി.എഫ് സ്വതന്ത്രരും ഒരു സ്വതന്ത്രനും വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയില്ല.
ദീ൪ഘകാലം കോൺഗ്രസ് ഭരിച്ച ചേ൪പ്പിൽ ആദ്യമായാണ് പ്രസിഡൻറിനെ അവിശ്വാസത്തിലൂടെ പുറത്താക്കുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ഡി.ഐ.സിയുടെ സഹായത്തോടെ എൽ.ഡി.എഫ് ഭരിച്ചത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.