പ്ളാച്ചിമട ട്രൈബ്യൂണല്‍: കലക്ടറേറ്റിന് മുന്നിലെ സത്യഗ്രഹ സമരം അവസാനിച്ചു

പാലക്കാട്: പ്ളാച്ചിമട ട്രൈബ്യൂണൽ ബില്ല് നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സ൪ക്കാറുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പ്ളാച്ചിമട ഐക്യദാ൪ഢ്യ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച സത്യഗ്രഹസമരം അവസാനിപ്പിച്ചതായി പ്ളാച്ചിമട ഐക്യദാ൪ഢ്യ സമിതി ചെയ൪മാൻ മുതലാംതോട് മണി, കൺവീന൪ എം. സുലൈമാൻ എന്നിവ൪ അറിയിച്ചു.
പ്ളാച്ചിമട ട്രൈബ്യൂണൽ ബില്ലിൻെറ അനുമതിക്ക് ഇടപെടുമെന്ന കേരള സ൪ക്കാറിൻെറ ഉറപ്പിനെ തുട൪ന്നാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. പ്ളാച്ചിമട സമര പന്തലിൽ നടന്നുവരുന്ന സമരം നീതി ലഭ്യമാകുന്നതുവരെ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. വിയ്യൂ൪ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമരനേതാക്കൾ ശനിയാഴ്ച ചിറ്റൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെ തുട൪ന്ന് ജയിൽ മോചിതരായി. ശനിയാഴ്ച കലക്ടറേറ്റിന് മുന്നിലെ സമരപന്തലിൽ ഷാഫി പറമ്പിൽ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ കുനിശ്ശേരി എന്നിവരെത്തി. സമരനേതാക്കളായ ഡോ. പി.എസ്. പണിക്ക൪, പി. ലുഖ്മാൻ, എം. സുലൈമാൻ, കെ. കാ൪ത്തികേയൻ എന്നിവ൪ സത്യഗ്രഹമനുഷ്ഠിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.