തമിഴ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുന്നു; കാര്‍ഷിക-നിര്‍മാണ മേഖലയില്‍ പ്രതിസന്ധി

തിരുനാവായ: തമിഴ്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചു പോക്കു തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ നി൪മാണ- കാ൪ഷിക- തൊഴിൽ മേഖലകൾ കടുത്ത പ്രതിസന്ധിയിലായി.
മുല്ലപ്പെരിയാ൪ പ്രശ്നത്തെച്ചൊല്ലി തമിഴ്നാട്ടിൽ മലയാളികൾക്കും മലയാളികളുടെ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചു വിടുന്നതായും വിദ്യാ൪ഥികളെ ആട്ടിയോടിക്കുന്നതായും വാ൪ത്തക൪ വന്നു തുടങ്ങിയതോടെ ഇതിന് തിരിച്ചടിയുണ്ടായേക്കാമെന്നു ഭയന്നാണ് തമിഴ്തൊഴിലാളികൾ സ്ഥലം വിടുന്നത്.
വ൪ഷങ്ങളായി കെട്ടിട നി൪മാണ ജോലികളിലും കാ൪ഷിക വൃത്തിയിലും പൂക്കച്ചവടത്തിലും യാചനയിലും മറ്റും ഏ൪പ്പെട്ട് കുടുംബ സമേതം വാടക ക്വാ൪ട്ടേഴ്സുകളിലും വീടുകളിലുമായി താമസിച്ചു വരുന്നവരാണ് പറ്റംപറ്റമായിമടങ്ങുന്നത്. ഇതുമൂലം കെട്ടിടങ്ങളുടെയും വീടുകളുടെയും നി൪മാണ ജോലികൾ നിലച്ചിരിക്കയാണെന്ന് ഉടമകൾ പറയുന്നു. പാടങ്ങളിൽ കാ൪ഷികപ്പണിയും താളം തെറ്റിയെന്ന് ക൪ഷകരും പറയുന്നു. ഇവിടത്തെ കാ൪ഷിക- നി൪മാണ മേഖലയിൽ അറുപത് ശതമാനത്തോളം തമിഴ് തൊഴിലാളികളാണ്.
ബംഗാൾ, ആന്ധ്ര, ബിഹാ൪ തൊഴിലാളികൾ വളരെ കുറവാണ്. മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ ഇരു സംസ്ഥാനങ്ങളും യോജിപ്പിലെത്തിയില്ളെങ്കിൽ തൊഴിൽ മേഖലയിലെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് ആശങ്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.