മലയാളി റിയാദില്‍ മരിച്ചു

റിയാദ്: പത്രവിതരണ സ്ഥാപത്തിൽ ജീവനക്കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ സെയിൽസ്മാനായ കണ്ണൂ൪, കൂത്തുപറമ്പ് സ്വദേശി ഷാജഹാനാണ് (40) ഇന്നലെ രാവിലെ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുട൪ന്ന് സഹപ്രവ൪ത്തക൪ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വ൪ഷമായി സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റാബിയ. ശംസീ൪, ഷാജി൪, ഷാ ബിൻഷാദ് എന്നിവ൪ മക്കളാണ്. കൂത്തുപറമ്പാണ് സ്വദേശമെങ്കിലും ഇപ്പോൾ ചെറുവാഞ്ചേരിയിലാണ് താമസം. മൃതദേഹം നാട്ടിലയക്കാൻ കമ്പനിയധികൃത൪ തന്നെ മുൻകൈയെടുക്കുന്നുണ്ടെന്ന് സഹപ്രവ൪ത്തകൻ ഹാരിസ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.