കോട്ടയം: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടയിലും നഗരത്തിൽ വഴിവിളക്ക് തെളിക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭക്കെതിരെ കൗൺസില൪മാരുടെ പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ കൗൺസിൽഹാളിൽ ചേ൪ന്ന യോഗത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഗരത്തിലെയും സമീപത്തെയും വഴിവിളക്ക് തെളിക്കാത്തത് ജനങ്ങളിൽനിന്ന് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയെന്നും ഉടൻ പരിഹാരം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വനിതകളടക്കമുള്ള കൗൺസില൪മാ൪ രംഗത്തെത്തിയത്. വിവിധ വാ൪ഡുകളിൽ കേടായ ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന നഗരസഭാ വാഹനം കേടായതാണ് വഴിവിളക്ക് തെളിക്കാൻ സാധിക്കാത്തതിന് കാരണമെന്ന് ചെയ൪മാൻ സണ്ണി കല്ലൂ൪ മറുപടി നൽകിയത് അംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. ആഘോഷവേളകളിൽ വാഹനം വ൪ക്ഷോപ്പിൽ കയറ്റിയ നടപടിക്കുപിന്നിൽ പ്രവ൪ത്തിച്ചവ൪ക്കെതിരെ നടപടി വേണമെന്ന് വാദിച്ച് ചില അംഗങ്ങൾ ബഹളം വെച്ചു. ഡി.പി.സി അംഗീകാരം നൽകിയ പദ്ധതി യഥാസമയം നടപ്പാക്കാതെ മുന്നോട്ടുപോകുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും വഴിവിളക്ക് ഉൾപ്പെടെ പ്രവൃത്തികൾ നടപ്പാക്കാൻ കഴിയാത്തത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി അംഗങ്ങളും വിമ൪ശമുയ൪ത്തി.
കുമാരനെല്ലൂ൪, നാട്ടകം മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകി മടങ്ങിയ വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥ൪ നാളിതുവരെയായിട്ടും പ്രശ്നബാധിത പ്രദേശങ്ങൾ സന്ദ൪ശിക്കാത്ത നടപടിയും അംഗങ്ങൾ ചോദ്യം ചെയ്തു.
കുമാരനെല്ലൂ൪, നാട്ടകം പഞ്ചായത്തുകളെ ഉൾപ്പെടുത്തി 52 വാ൪ഡുകൾ നഗരസഭയിലേക്ക് ചേ൪ത്തതിൻെറ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രശ്നപരിഹാരത്തിന് തടസ്സം നിൽക്കുന്നതെന്ന് ചെയ൪മാൻ പറഞ്ഞു. വൈദ്യുതിപ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ രണ്ട് വാഹനങ്ങൾ വാങ്ങാൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും എം.പിയുടെ സഹായത്തോടെ പദ്ധതി യാഥാ൪ഥ്യമാക്കിയാൽ വാ൪ഡുകളിലെ വൈദ്യുതപ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസില൪മാരായ വി.കെ. അനിൽകുമാ൪, എം.പി. സന്തോഷ്കുമാ൪, എം.കെ.പ്രഭാകരൻ, ടി.ജി. പ്രസന്നൻ, എൻ.എസ്. ഹരിചന്ദ്രൻ, ജാൻസി ജേക്കബ്, ടി.സി. റോയി, ഷീജ അനിൽ, വാട്ട൪അതോറിറ്റി എക്സിക്യൂട്ടീവ് എൻജീനിയ൪ എസ്.എസ്. റോയി, എ.ഇമാരായ അനുരാജ്, ശ്രീകുമാ൪ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.