തൊഴിലാളികള്‍ ഇടപെട്ടു; സിറാമിക്സിലെ മണ്ണ് കടത്ത് റദ്ദാക്കി

കുണ്ടറ: പൊതുമേഖലാ സ്ഥാപനമായ കുണ്ടറ സിറാമിക്സ് ഫാക്ടറിയിൽനിന്ന് പുറത്തേക്ക് മണ്ണ് കൊടുത്തിരുന്നത് തൊഴിലാളികളുടെ ഇടപെടലിനെ തുട൪ന്ന് നി൪ത്തിവെക്കാൻ തീരുമാനിച്ചു.
നിയമങ്ങളിൽ പഴുതുണ്ടാക്കി കെട്ടിട നി൪മാണത്തിന് ഉപയോഗപ്രദമല്ലാത്ത രാസവസ്തുക്കൾ കല൪ന്ന മണ്ണ് താഴ്ന്ന നിരക്കിൽ മണ്ണ് ലോബിക്ക് നൽകിവരികയായിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നെങ്കിലും മാനേജ്മെൻറ് കുലുങ്ങിയില്ല. കരാറുകാരുടെ ധിക്കാരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലയെത്തിയതോടെ മാനേജ്മെൻറ് മണൽ പുറത്ത് കൊടുക്കുന്ന കരാ൪ റദ്ദാക്കാൻ നി൪ബന്ധിതമാവുകയായിരുന്നു. മണൽ മാഫിയ ഫാക്ടറി ഓഫിസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെയും യൂനിയൻ നേതാക്കളെയും വിരട്ടിയത്രെ. കൊണ്ടുപോകുന്ന മണലിന് കൃത്യമായ കണക്ക് സൂക്ഷിക്കാതായതോടെ യൂനിയൻ നേതാക്കൾ മണൽ കരാ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.ഡിക്ക് കത്ത് നൽകി.
കൊല്ലം ടെക്നോപാ൪ക്ക് വന്നതോടെ സിറാമിക്സ് നൽകിയ സ്ഥലം മതിൽ കെട്ടിത്തിരിക്കുകയും കമ്പനിയിലേക്ക് സുഗമമായി എത്താൻ റോഡില്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇത് പരിഹരിക്കാൻ ടെക്നോപാ൪ക്ക് അധികൃത൪ 5.5 കോടി പി.ഡബ്ള്യു.ഡിക്ക് കൈമാറി. ഇതിൻെറ അടിസ്ഥാനത്തിൽ അരകിലോമീറ്റ൪ നീളത്തിൽ കളിമണ്ണെടുത്ത കുഴിനികത്തി റോഡ് നി൪മിക്കാൻ പി.ഡബ്ള്യു.ഡി കരാ൪ നൽകി. കരാറുകാരൻ റോഡ് നി൪മാണത്തിന് ആവശ്യമായ മണ്ണ് സിറാമിക്സിൻെറ സ്ഥലത്തുനിന്ന് എടുക്കുകയായിരുന്നു. ഇതുവരെ അയ്യായിരത്തോളം ലോഡ് മണൽ എടുത്തെന്നാണ് നാട്ടുകാരും യൂനിയൻ നേതാക്കളും പറയുന്നത്. കണക്ക് സിറാമിക്സിൻെറ കൈവശമില്ല.
നേരത്തെ നൽകിയ മണൽ കരാ൪ റദ്ദാക്കിയതോടെ അതുമായി ബന്ധപ്പെട്ട് നിന്നവ൪ റോഡിനായി മാനദണ്ഡമില്ലാതെ മണ്ണ് എടുക്കുന്നത് തടഞ്ഞു. തുട൪ന്ന് കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ മണ്ണ് എടുക്കേണ്ടെന്ന് തീരുമാനമായെങ്കിലും റോഡിനായി മണ്ണെടുപ്പ് തുടരുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ എം.ഡി ദേവകീനന്ദനുമായി ച൪ച്ച നടത്തുകയും മണ്ണെടുപ്പ് നി൪ത്തി വെപ്പിക്കുകയുമായിരുന്നു. സി.ഐ. ടി.യു സെക്രട്ടറി തങ്കച്ചൻ, എ.ഐ.ടി. യു.സി സെക്രട്ടറി മോഹൻദാസ്, യു.ടി.യു.സി സെക്രട്ടറി കുഞ്ഞുമോൻ ആൻറണി, ഐ. എൻ.ടി.യു.സി സെക്രട്ടറി അലിയാരുകുഞ്ഞ് എന്നിവരാണ്ച൪ച്ചക്ക് തൊഴിലാളികളെ പ്രതിനിധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.