വാടാനപ്പള്ളി: കുടിവെള്ളം കിട്ടാൻ നാട്ടിക മണപ്പുറത്തുകാ൪ കണ്ണീര്കുടിക്കുന്നു. ആറുമാസമായി കുടിവെള്ള വിതരണം താറുമാറയി കിടക്കുകയാണ്. എട്ട് ദിവസമായി വിതരണം പൂ൪ണമായും സ്തംഭിച്ചു. 20 വ൪ഷമായി തീരദേശത്തെ 20ലധികം വാട്ട൪ ടാങ്കുകൾ നോക്കുകുത്തിയായതാണ് ഏങ്ങണ്ടിയൂ൪ ചേറ്റുവ മുതൽ കൊടുങ്ങല്ലൂ൪ എറിയാട് വരെ പഞ്ചായത്തുകളിൽ കടുത്ത കുടിവെള്ള ക്ഷാമത്തിന് കാരണം.
കാട്ടൂ൪ കരാഞ്ചിറ പുഴയിലെ വെള്ളം ഇല്ലികല്ലിൽ പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ട൪ അതോറിറ്റി നാട്ടിക ഡിവിഷൻെറ കീഴിലുള്ള പത്ത് പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്. ഓരോ പഞ്ചായത്തിനും രണ്ടും മൂന്നും കൂറ്റൻ ടാങ്കുകളുമുണ്ട്. ഇല്ലിക്കല്ലിൽ പമ്പിങ് മുടങ്ങുമ്പോൾ നേരത്തേ ടാങ്കുകളിൽ സൂക്ഷിച്ചുവെക്കുന്ന വെള്ളമാണ് ഓരോ പഞ്ചായത്തും വിതരണം ചെയ്തിരുന്നത്. ഒട്ടും ഇല്ലാതാകുമ്പോൾ പഞ്ചായത്ത് കിണറുകളിൽ നിന്ന് വെള്ളം അടിച്ചും നൽകിയിരുന്നു. ഇതിനായി മോട്ടോറും ഉണ്ടായിരുന്നു. തളിക്കുളം, പുളിയംതുരുത്ത് പ്രദേശത്തേക്ക് മാത്രം വെള്ളം നൽകാൻ ഇടശേരി പുതുകുളങ്ങരയിലും ദേശീയപാതയോരത്ത് ടാങ്ക് നി൪മിച്ചിരുന്നു. ഇതോടെ കുടിവെള്ളക്ഷാമമുണ്ടായിരുന്നില്ല. 20 വ൪ഷം മുമ്പ് ടാങ്കുകളുടെ പ്രവ൪ത്തനം സ൪ക്കാ൪ നി൪ത്തിവെക്കുകയായിരുന്നു. ഇതോടെയാണ് തീരദേശം കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങാൻ കാരണം. ഇല്ലിക്കല്ലിൽനിന്ന് ടാങ്കിൽ വെള്ളം കയറ്റാതെ നേരിട്ടായിരുന്നു വിതരണം. ഇതിനിടെ രഹസ്യമായി കൂടുതൽ പഞ്ചായത്തിലേക്കും വിതരണം ആരംഭിച്ചു. ഹൗസ് കണക്ഷനും കൂടിയതേടെ ക്ഷാമം രൂക്ഷമായി.
ഇല്ലിക്കല്ലിൽ വൈദ്യുതി സ്തംഭനം പതിവായതോടെയും ദ്രവിച്ചുപഴകിയ പൈപ്പുകൾ ഇടക്കിടെ പൊട്ടുന്നതോടെയും പമ്പിങ് മുടങ്ങി.നേരത്തെ തടസ്സമുണ്ടാകുമ്പോൾ ടാങ്ക് പ്രവ൪ത്തിപ്പിച്ചായിരുന്നു പരിഹരിച്ചിരുന്നത്. അകലങ്ങളിലേക്ക് വെള്ളം എത്താൻ ശക്തികൂട്ടി പമ്പിങ് നടക്കുന്നതോടെ പൈപ്പുകൾ വ്യാപകമായി പൊട്ടുകയാണ്. ചേറ്റുവ, വാടാനപ്പള്ളി, തളിക്കുളം മേലഖകളിലേക്കാണ് ഇതുമൂലം വെള്ളമെത്താത്തത്.
പഞ്ചായത്തിൻെറ ടാങ്കുകൾ പ്രവ൪ത്തിപ്പിച്ചാൽ തീരമേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. നിരന്തരം സമരം ചെയ്തിട്ടും പ്രശ്നപരിഹാരത്തിന് അധികൃത൪ തയാറാകുന്നില്ല. കുടിവെള്ള ക്ഷാമം കാരണം പലരും ബന്ധുവീടുകളിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.