വിദേശി പിതാക്കളുടെ മക്കള്‍ക്ക് പൗരത്വം: ആഭ്യന്തര മന്ത്രാലയം പട്ടിക തയാറാക്കുന്നു

അബൂദബി: സ്വദേശി വനിതകൾ വിദേശികളെ വിവാഹം കഴിച്ചതിലൂടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. അ൪ഹരായവരുടെ പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. 40ാം ദേശീയദിനാഘോഷത്തിൻെറ ഭാഗമായി പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആണ് വിദേശി പിതാക്കളുടെ മക്കൾക്ക് കൂടി പൗരത്വം നൽകാൻ ഉത്തരവിട്ടത്.
ഇതിൻെറ നടപടിക്രമങ്ങൾക്കായി രൂപവൽക്കരിച്ച കമ്മിറ്റിയുടെ കഴിഞ്ഞ ദിവസം ചേ൪ന്ന ആദ്യ യോഗത്തിലാണ് അ൪ഹരായവരുടെ പട്ടിക തയാറാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നി൪ദേശം നൽകിയത്. 18 വയസ്സ് തികഞ്ഞ ഇത്തരം മക്കൾക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. പ്രസിഡൻഷ്യൽ കാര്യ ഉപമന്ത്രി അഹമ്മദ് ജുമ അൽ സആബിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം അന്തിമ പട്ടിക പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന് സമ൪പ്പിക്കാനാണ് നി൪ദേശിച്ചിരിക്കുന്നത്. പിന്നീട് തീരുമാനമെടുക്കുന്നതിനായി ഈ പട്ടിക പ്രസിഡൻറിന് സമ൪പ്പിക്കും.
പൗരന്മാരായി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇവ൪ക്ക് വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂ൪ ബിൻ സായിദ് ആൽ നഹ്യാൻ ആണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉന്നതാധികാര സമിതി, സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് അംഗങ്ങൾ.
ഇതുവരെയുള്ള നിയമപ്രകാരം സ്വദേശി പുരുഷന്മാ൪ വിദേശ സ്ത്രീകളെ വിവാഹം ചെയ്യുന്നതിലൂടെ ജനിക്കുന്ന കുട്ടികൾക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. വിദേശികളെ വിവാഹം ചെയ്ത നിരവധി സ്വദേശി വനിതകളുടെ കുട്ടികൾ പൗരത്വം ലഭിക്കാതെ കഴിയുകയായിരുന്നു. ഇത്തരക്കാ൪ക്ക് ഏറെ ആഹ്ളാദം പകരുന്നതായിരുന്നു പ്രസിഡൻറിൻെറ ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.