പുതുതലമുറയെ പുകവലി മുക്തരാക്കാന്‍ പൊലീസിന്‍െറ പ്രചാരണത്തിന് തുടക്കം

ദുബൈ: വിദ്യാ൪ഥികൾ അടക്കമുള്ള പുതുതലമുറയെ പുകവലിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഷാ൪ജ പൊലീസ് പ്രത്യേക കാമ്പയിന് തുടക്കമിട്ടു. പുകവലി ഉയ൪ത്തുന്ന ആരോഗ്യ, സാമൂഹിക പ്രശ്നങ്ങൾ സംബന്ധിച്ച് ഇവരെ ബോധവൽക്കരിക്കുകയാണ് കാമ്പയിൻെറ പ്രധാന ലക്ഷ്യം. ഷാ൪ജ പൊലീസ് ജനറൽ ഹെഡ്ക്വാ൪ട്ടേഴ്സ് മീഡിയ ആൻറ് പബ്ളിക് റിലേഷൻസ് വിങിൻെറ ആഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഷാ൪ജ യൂനിവേഴ്സിറ്റി, പരിസ്ഥിതി ഏജൻസി, നാച്വറൽ റിസ൪വ്സ് ഷാ൪ജ എന്നിവയുമായി ചേ൪ന്നാണ് പ്രചാരണ പരിപാടികൾ. പുകവലിക്കെതിരായ ലഘുലേഖ വിതരണം, പോസ്റ്റ൪-ചിത്ര പ്രദ൪ശനം, ബോധവൽക്കരണ ക്ളാസുകൾ എന്നിവ കാമ്പയിൻെറ ഭാഗമായി നടക്കും.
പുകവലി ഉയ൪ത്തുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലമുണ്ടാകുന്ന മാരക രോഗങ്ങളും ചിത്രീകരിക്കുന്ന ബ്രോഷറുകളും ലഘുലേഖകളും വിദ്യാ൪ഥികൾക്ക് വിതരണം ചെയ്തു. കാമ്പയിൻെറ ഭാഗമായി പുകവലിക്കുന്നവരും പുകവലിക്കാത്തവരും തമ്മിൽ വടംവലി മൽസരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാ൪ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ൪ പരിപാടിയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.