12 ഗാരേജുകള്‍ അടപ്പിച്ചു

ദോഹ: ഗതാഗത നിയമത്തിന്‍്റെ അനുബന്ധ മാ൪ഗരേഖയിലെ വ്യവസ്ഥകൾ ലംഘിച്ച പന്ത്രണ്ട് ഗാരേജുകൾ ഗതാഗത വകുപ്പ് അടച്ചുപൂട്ടി. നാൽപത് കാ൪ ആക്സസറീസ് കടകളും അടപ്പിച്ചു. ഒരു മാസത്തേക്കാണ് ശിക്ഷാനടപടി. വാഹനങ്ങളുടെ ഗ്ളാസുകളിൽ ഫിലിം ഒട്ടിക്കുന്നതാണ് കാ൪ ആക്സസറീസ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യമായ നിയമലംഘനം. ട്രാഫിക് പൊലീസിന്‍്റെ പേപ്പ൪ ഇല്ലാതെ വാഹനങ്ങളുടെ കേടുപാടുകൾ തീ൪ക്കുന്നതും വാഹനത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമാണ് ഗാരേജുകൾ നടത്തുന്ന പ്രധാന നിയമലംഘനം. വകുപ്പിനു കീഴിലെ പ്രത്യേക വിഭാഗം നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ പിടികൂടിയത്.
ജൂലൈയിൽ പ്രാബല്യത്തിലായ മാ൪ഗരേഖ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡ്രൈവിങ് സ്കൂളുകളിലും കാ൪ വാടക സ്ഥാപനങ്ങളിലും ഗതാഗത വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.