ദോഹ: അൽജസീറ ചാനലിന്‍്റെ സംപ്രേഷണം തടസപ്പെടുത്താൻ ശ്രമം. അറബ് സാറ്റിലെയും നൈൽസാറ്റിലെയും ചാനലിന്‍്റെ സംപ്രേഷണം തടസപ്പെടുത്താൻ ഇന്നലെയാണ് നീക്കമുണ്ടായത്. ഇതേതുട൪ന്ന് പുതിയ ഫ്രീക്വൻസിയിൽ സംപ്രേഷണം തുട൪ന്നു. അറബ് വസന്തത്തിന് അൽജസീറ നൽകുന്ന വൻ പ്രാധാന്യത്തിൽ അരിശംപൂണ്ട വിവിധ രാജ്യങ്ങൾ ഈ വ൪ഷം ഫെബ്രുവരി മുതൽ പലപ്പോഴായി അൽജസീറയും വിവിധ ചാനലുകളും തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ലിബിയ, ജോ൪ദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ നീക്കങ്ങൾക്ക് പിറകിലെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.