കാഴ്ച മങ്ങുന്ന ജീവിതം, കടക്കെണിയും; സഹായം തേടി വിജയകുമാര്‍

ദോഹ: കുടുംബത്തെ കടക്കെണിയിൽ നിന്ന് കരകയറ്റാൻ ഖത്തറിലെത്തിയ മലയാളി കാഴ്ചമങ്ങുന്ന രോഗത്തിന് ചികിൽസാ സഹായം തേടുന്നു. തുട൪ ചികിൽസക്കായി ഡോക്ട൪മാരുടെ നി൪ദേശപ്രകാം ഈ മാസം 28ന് നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്താമൽ നാരകത്തുവിള വിജയകുമാ൪ എന്ന 41 കാരനാണ് അവസാന ആശ്രയമെന്ന നിലയിൽ പ്രവാസികളായ സുമനസ്സുകളുടെ സഹായം തേടുന്നത്.
ജീവിതം കടത്തിൽ മുങ്ങിയതോടെ 18 മാസം മുമ്പാണ് കൽപ്പണിക്കാരനായ വിജയകുമാ൪ ഖത്തറിലെത്തിയത്. മൂന്നരലക്ഷത്തോളം കടമുണ്ടായിരുന്നു. അതിൽ രണ്ടരലക്ഷത്തിലധികം ഇതിനകം ജോലി ചെയ്ത് വീട്ടി. ഇതിനിടെ കഴിഞ്ഞ ഏപ്രിലിലാണ് അസാധാരണമായ രോഗം വിജയകുമാറിൻെറ കണ്ണുകളെ ബാധിച്ചത്. രാവിലെ ഉണരുമ്പേൾ ഇരു കണ്ണുകളിലും ചുവപ്പുനിറം പടരും. ഉച്ചകഴിയുന്നതോടെ കാഴ്ച മങ്ങിത്തുടങ്ങും. ഇത് പലതവണ ആവ൪ത്തിച്ചതോടെ ഹമദ് ആശുപത്രിയിൽ ചികിൽസ തേടി. 20 ദിവസത്തോളം ആശുപത്രിയിൽ കിടന്നു. കണ്ണുകളിലെ ഞരമ്പുകളുടെ വീക്കമാണ് വിജയകുമാറിൻെറ കാഴ്ച മങ്ങാൻ കാരണമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായതോടെ നാട്ടിലെത്തി ചികിൽസ തുടരാനാണ് തീരുമാനം. ഈ മാസം 28ാംതീയതിലേക്ക് നാട്ടിലേക്ക് ടിക്കറ്റ് നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. എന്നാൽ, തുട൪ചികിൽസയുടെ ഭാരിച്ച ചെലവുകളും കടക്കെണിയും മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ഉദാരമതികളായ പ്രവാസികളുടെ സഹായമുണ്ടെങ്കിൽ തനിക്ക് ചെറിയൊരു ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് വിജയകുമാ൪. വിജയകുമാറിനെ സഹായിക്കാൻ താൽപര്യമുള്ളവ൪ക്ക് 77632728 എന്ന നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.