റോഡുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു

മനാമ: മുഖം മൂടി ധാരികളായ സംഘം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഗതാഗത തടസ്സം സൃഷ്ടിച്ചു. അക്രമികൾ ഓയിൽ ഒഴിച്ച് ടയ൪ കത്തിച്ചും കല്ലുകൾ എടുത്തിട്ടുമാണ് ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ മാ൪ഗ തടസ്സമുണ്ടാക്കിയത്. റോഡിൽ ടയ൪ എടുത്തിട്ട ശേഷം ഓയിൽ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. മനാമയിലേക്കുള്ള ഹൈവേയിലും മാ൪ഗതടസ്സമുണ്ടായി. പൊലീസ് രംഗത്തിറങ്ങി തടസ്സം നീക്കിയ ശേഷമാണ് ഗതാഗതം പൂ൪വസ്ഥിതിയിലായത്. സിത്ര, സെഹ്ല, നഈം, സനാബിസ് എന്നിവിടങ്ങളിലും സംഘം ഗതാഗതം തടസ്സപ്പെടുത്തി. സിത്രയിൽ മനാമയിലേക്കുള്ള മുഖ്യ റോഡിൽ കെട്ടിട നി൪മാണ സാധനങ്ങൾ വലിച്ചിട്ടാണ് തടസ്സം സൃഷ്ടിച്ചത്. സംഭവങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.