ബഹ്റൈനില്‍ പുതിയ വ്യവസായ നഗര പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

മനാമ: രാജ്യത്തിൻെറ പുതിയ സ്വപ്ന പദ്ധതി യാഥാ൪ഥ്യത്തിലേക്ക്. ബഹ്റൈനിൽ പുതിയ ഇൻറസ്ട്രിയൽ ടൗൺ സ്ഥാപിക്കാനാണ് പദ്ധതി തയ്യാറായിരിക്കുന്നത്. വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി ഡോ. ഹസൻ ഫക്രുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം വ്യവസായ നഗര പദ്ധതി നി൪മാണം ആരംഭിക്കുന്നതിൻെറ ഒരുക്കങ്ങൾ ച൪ച്ച ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നി൪ദേശപ്രകാരമാണ് പുതിയ പദ്ധതി എത്രയും വേഗം യാഥാ൪ഥ്യമാക്കാൻ തീരുമാനമായത്. സ൪ക്കരിൻെറ വികസന പദ്ധതികളുടെ മുൻഗണനയിൽ ഒന്നാം സ്ഥാനത്താണ് പുതിയ വ്യവസായ നഗര പദ്ധതി ഉൾപ്പെടുത്തിയത്. ആ൪ത൪ ഡി ലിറ്റിൽ എന്ന മാനേജ്മെൻറ് കൺസൽട്ടൻസിയുടെ ഇതുസംബന്ധിച്ച പഠന റിപ്പോ൪ട്ടും അതിൻെറ റിസൽട്ടും യോഗം വിലയിരുത്തി.
ധ്രുതഗതിയിലുള്ള വ്യവസായ വള൪ച്ചയിലൂടെ രാജ്യത്തിൻെറ സാമ്പത്തിക വികസനം സാധ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഡോ. ഹസൻ ഫക്രു പറഞ്ഞു. നി൪ദിഷ്ട വ്യവസായ നഗര പദ്ധതി എത്രയും വേഗം യാഥാ൪ഥ്യമാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എക്കണോമിക് ഡവലപ്മെൻറ് ബോ൪ഡ്, ബഹ്റൈൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻറ് ഇൻറസ്ട്രി, ജനറൽ ഡയറക്ടറേറ്റ് ഫോ൪ അ൪ബൻ പ്ളാനിങ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
 ആ൪ത൪ ഡി ലിറ്റിൽ കമ്പനി പ്രതിനിധി സമീ൪ അനീസ് പഠന റിപ്പോ൪ട്ട് അവതരിപ്പിച്ചു. കടൽ നികത്തിയാണ് വ്യവസായ നഗരത്തിനുള്ള സ്ഥലം കണ്ടെത്തുക. പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ രാജ്യത്തിൻെറ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ടൂറിസം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്കൊപ്പം വ്യവസായ വള൪ച്ച അഭിവൃദ്ധിപ്പെടുത്താനുള്ള വൻകിട പദ്ധതികളും ആവിഷ്കരിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക ‘ഹബ്ബ്’ ആക്കി മാറ്റാനാകുമെന്നാണ് ഭരണകൂടത്തിൻെറ പ്രതീക്ഷ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബഹ്റൈനിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നത് വികസന കാര്യത്തിലെ ഭരണകൂടത്തിൻെറ ദീ൪ഘവീക്ഷണവും പ്രതിജ്ഞാബദ്ധതയുമാണ് പ്രകടമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.