മര്‍ദനത്തില്‍നിന്ന് രക്ഷപ്പെട്ട വീട്ടുവേലക്കാരി അഞ്ചര മാസമായി ആശുപത്രിയില്‍

ദമ്മാം: സ്പോൺസറുടെ ഭാര്യയുടെ മ൪ദനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈ ഒടിഞ്ഞ് പരിക്കേറ്റ വീട്ടുവേലക്കാരി അഞ്ചര മാസമായി ആശുപത്രിയിൽ. ആന്ധ്ര സ്വദേശിനി വാജിദ ബീഗമാണ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ കഴിയുന്നത്. മ൪ദനത്തിൽനിന്ന് രക്ഷപ്പെടാൻ മതിലുചാടുന്നതിനിടെ കൈ ഒടിഞ്ഞതിനെ തുട൪ന്നാണ് ഇവ൪ ആശുപത്രിയിലായത്.
ആന്ധ്രയിലെ അമീ൪പേട്ട് സ്വദേശിനിയായ വാജിദ ബീഗം എട്ടു മാസം മുമ്പാണ് ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയത്. മൂന്നു മക്കളുള്ള ഇവരുടെ ഭ൪ത്താവ് 13 വ൪ഷം മുമ്പ് മരിച്ചു. ഇവിടേക്ക് വരുന്നതിന് മുമ്പ് മൂന്നര വ൪ഷം ഖത്തറിൽ ജോലി ചെയ്തിരുന്നു.
ഏറെ പ്രതീക്ഷകളുമായി ദമ്മാമിലെത്തിയ വാജിദ ബീഗത്തിന് വളരെ മോശം സാഹചര്യത്തിലാണ് ജോലി ചെയ്യേണ്ടിവന്നത്. രാപ്പകൽ കഠിനമായി അധ്വാനിച്ചിട്ടും മ൪ദനമേൽക്കേണ്ടിവന്നു. വളരെ പ്രയാസപ്പെട്ട് രണ്ടര മാസം തള്ളിനീക്കി.
ഒരു ദിവസം സ്പോൺസറുടെ ഭാര്യയുടെ മ൪ദനത്തിൽനിന്ന് രക്ഷപ്പെടാൻ വീടിൻെറ മതിലിനു മുകളിലൂടെ ചാടി. നിലത്തുവീണ വാജിദ ബീഗത്തിൻെറ കൈ ഒടിയുകയും ശരീരത്തിൽ പലയിടങ്ങളിലും പോറലുണ്ടാവുകയും ചെയ്തു. ഇവിടെനിന്ന് ഓടുന്നതിനിടയിൽ ഒരു സ്വദേശി കാണുകയും അദ്ദേഹം റെഡ് ക്രസൻറിനെ അറിയിക്കുകയും ചെയ്തു. റെഡ് ക്രസൻറ് സംഘമാണ് ഇവരെ സെൻട്രൽ ആശുപത്രിയിലെത്തിച്ചത്്.
രണ്ടര മാസം ജോലി ചെയ്തെങ്കിലും 500 റിയാലാണ് ഇവ൪ക്ക് ശമ്പളമായി ലഭിച്ചത്. അഞ്ചര മാസമായി സെൻട്രൽ ആശുപത്രിയിലെ നല്ലവരായ ജീവനക്കാരുടെ കാരുണ്യത്തിലാണ് കഴിയുന്നത്.
വാജിദ ബീഗത്തിൻെറ കദനകഥ അറിഞ്ഞതിനെ തുട൪ന്ന് കെ.ആ൪.ഡബ്ളിയു വനിതാ വിഭാഗം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി. കെ.ആ൪.ഡബ്ളിയു പ്രവ൪ത്തകരായ ഷാജി വയനാട്, അബ്ദുൽസലാം ജാംജൂം എന്നിവരുടെ സഹായത്തോടെ ഇവരെ നാട്ടിലയക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വാജിദ ബീഗത്തിൻെറ പാസ്പോ൪ട്ട് കോപ്പി ലഭിച്ചെങ്കിലും സ്പോൺസറെ ഇതുവരെ കണ്ടെത്താനായില്ല. എംബസിയിൽ നിന്നുള്ള രേഖയുടെ അടിസ്ഥാനത്തിൽ സ്പോൺസറുമായി ബന്ധപ്പെടാനും എക്സിറ്റടിച്ച് നാട്ടിലയക്കാനുമാണ് ശ്രമിക്കുന്നത്. ഇതിന് സാധിച്ചില്ളെങ്കിൽ നിയമപരമായ മറ്റു വഴികൾ തേടുമെന്ന് ഷാജി വയനാട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.