എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച പണം തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടി

റിയാദ്: എ.ടി.എം യന്ത്രത്തിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ കാബിനിലെത്തി 2800 റിയാലും കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് മൊബൈലും തട്ടിപ്പറിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. റിയാദിലെ ശിഫയിലാണ് സംഭവം. വാഹനത്തിൻെറ നമ്പറും വ്യക്തിയുടെ വിശേഷണങ്ങളും വെച്ച് പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പണവും മൊബൈലും നഷ്ടപ്പെട്ടവ൪ മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനെത്തുട൪ന്ന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.