സ്വകാര്യമേഖലയിലും സ്വദേശികളുടെ കുറഞ്ഞ വേതനം 3000റിയാലാക്കുന്നു

ജിദ്ദ: സ്വകാര്യമേഖലയിലും സ്വദേശികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 3000 ആയി നിശ്ചയിച്ച് കൊണ്ടുള്ള പുതിയ പദ്ധതിക്ക് തൊഴിൽ മന്ത്രാലയം നടപടി തുടങ്ങി. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൻെറ ഭാഗമായുള്ള  പരിഷ്കരണം റബീഉൽ ആഖി൪ മധ്യത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
 മാനവശേഷി ഫണ്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഗവൺമെൻറ് ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെയും ശമ്പളം  തുല്യമാക്കലാണ് ഇതിലുടെ ലക്ഷ്യമിടുന്നത്.  ഇതോടെ, 2000 റിയാൽ ശമ്പളമുള്ള ആളുകൾക്ക് മാനവവിഭവശേഷിയുടെ സഹായത്തോടെ 3000 റിയാൽ ശമ്പളമായി നൽകും.
പുതിയ ശമ്പള പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ മേഖലയിൽ സ്വദേശികളെ പിടിച്ചുനി൪ത്താൻ കഴിയുമെന്ന് മാനവശേഷി ഫണ്ട് മേധാവി ഇബ്രാഹിം ആലു മുഹയ്ഖിൽ പറഞ്ഞു. സെക്യൂരിറ്റി, ഡ്രൈവ൪ തുടങ്ങിയ ജോലി ചെയ്യുന്നവരുടെ ശമ്പളം വ൪ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനവ വിഭവശേഷി ഫണ്ട്. ഇതിനായി വിവിധ സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളുമായി കരാറൊപ്പിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
പുതിയ പദ്ധതി സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് സ്വദേശികളെ  ആക൪ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, പുതിയ തീരുമാനം തൊഴിൽ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഉപകരിക്കുമെന്ന് സ്വകാര്യ സ്ഥാപന അധികൃത൪ അഭിപ്രായപ്പെട്ടു.അടുത്തിടെ അബ്ദുല്ല രാജാവിൻെറ കൽപനയെ തുട൪ന്ന് പല സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 3000 ആയി നിശ്ചയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.