ദുബൈ: പ്രവാസി വിദ്യാ൪ഥികൾക്കായി ‘ഗൾഫ് മാധ്യമം’ ബുധനാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന ‘ചിപ്സ് @ ടീൻടൈം’ ഇംഗ്ളീഷ് മാഗസിൻെറ പുനഃപ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗജന്യ വിതരണ പദ്ധതിയായ ‘കാമ്പസ് ലൈറ്റി’ൻെറ ലോഗോ പ്രകാശനം ഷാ൪ജ യൂനിവേഴ്സിറ്റി ഹാളിലെ വ൪ണാഭമായ ചടങ്ങിൽ നടന്നു. ഗൾഫ് നാടുകളിലെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ വിദ്യാ൪ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളുൾക്കൊള്ളിച്ച് ആറു മാസമായി പ്രസിദ്ധീകരിച്ച് വന്നിരുന്ന മാഗസിൻ ഇടവേളക്കു ശേഷം പുത്തൻ രൂപഭംഗിയിലും കൂടുതൽ ഉള്ളടക്കത്തോടെയുമാണ് പുനഃപ്രസിദ്ധീകരണം ആരംഭിച്ചത്.
യൂനിവേഴ്സിറ്റിയുടെ വിശാലമായ ഓഡിറ്റോറിയത്തിൽ നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാ൪ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ്, ഷാ൪ജ യൂനിവേഴ്സിറ്റി വൈസ്ചാൻസ്ല൪ ഡോ. ഹുമൈദ് നജൂൽ അൽ നുഐമിക്ക് നൽകി ലോഗോ പ്രകാശനം നി൪വഹിച്ചു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ. ഹംസ അബ്ബാസ് സമ൪പ്പണ പ്രഭാഷണം നടത്തി. പഠനസഹായി, ഇംഗ്ളീഷ് ഭാഷാ സഹായി എന്നിവയും ബുദ്ധി വികാസം, മത്സരശേഷി എന്നിവക്കുമുതകുന്ന പാഠങ്ങളും വിജ്ഞാനം, വാ൪ത്ത, കരിയ൪, ശാസ്ത്രം എന്നിവ ഉൾക്കൊള്ളുന്ന ലേഖനങ്ങളും ചിപ്സ് @ ടീൻ ടൈമിൻെറ സവിശേഷതയാണെന്നും കലാലയങ്ങളിൽ സൗജന്യ വിതരണത്തിനായി അഭ്യുദയകാംക്ഷികളുടെ സഹകരണം അഭ്യ൪ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.