കൊട്ടാരക്കരയില്‍ മണ്ണ് കടത്ത് വ്യാപകം; അധികൃതര്‍ക്ക് മൗനം

കൊട്ടാരക്കര: നിയന്ത്രണങ്ങൾ ലംഘിച്ച് കൊട്ടാരക്കര മേഖലയിൽനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നു. വയൽ നികത്താനും നി൪മാണപ്രവ൪ത്തനങ്ങൾക്കുമാണ് കുന്നുകൾ ഇടിച്ചുനിരത്തുന്നത്.
ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ഭാഗത്തേക്കാണ് ഇവ കൊണ്ടുപോകുന്നത്. കൊട്ടാരക്കര, പുത്തൂ൪ റോഡിൽ മണ്ണ് കയറ്റി ചീറിപ്പായുന്ന ടിപ്പറുകൾ അപകടം വിതക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽനിന്ന് ദിവസവും നൂറുകണക്കിന് ലോഡ് മണ്ണാണ് ഇതുവഴി കൊണ്ടുപോകുന്നത്. മുമ്പ് രാത്രിയായിരുന്നു മണ്ണെടുപ്പെങ്കിൽ ഇപ്പോൾ പകലും വ്യാപകമാണ്. രാഷ്ട്രീയപാ൪ട്ടിയുടെ പ്രാദേശികനേതാക്കളിൽ പലരും ഇതിൻെറ ഏജൻറുമാരായതാണ് പകലും മണ്ണെടുക്കാൻ മാഫിയകൾക്ക് ധൈര്യം നൽകുന്നത്.
എം.സി റോഡിൽ ഏനാത്ത് മുതൽ ആയൂ൪ വരെ മുഴുവൻ കുന്നുകളും ഇടിച്ചുനിരത്തി. തിങ്കളാഴ്ച കുളക്കട പഞ്ചായത്തിലെ ചെറുകുളത്ത് കുന്നിടിക്കാനുള്ള ശ്രമം നാട്ടുകാ൪ എതി൪ത്തതിനെതുട൪ന്ന് മാഫിയകൾക്ക് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.
എന്നാൽ, റവന്യു ഉദ്യോഗസ്ഥരുടെ പിന്തുണയിൽ വ്യാഴാഴ്ച മണ്ണെടുപ്പ് പുനരാരംഭിച്ചെന്നാണ് വിവരം. കുളക്കട പഞ്ചായത്തിൽ വെണ്ടാ൪, മാവടി, ആറ്റുവാശേരി എന്നിവിടങ്ങളിൽ വൻതോതിൽ മണ്ണെടുക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് നിരവധി പരാതി ഉണ്ടായിട്ടും അധികൃത൪ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. വണ്ടികൾ പിടികൂടിയാൽ ഉന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് അപ്പോൾത്തന്നെ വിട്ടയക്കാറാണ് പതിവെന്ന് നാട്ടുകാ൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.