മണ്ണാ൪ക്കാട്: ജാതി സെൻസസിന് ആരോഗ്യ പ്രവ൪ത്തകരെ കൂട്ടത്തോടെ നിയമിച്ചത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവ൪ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. നേരത്തെ നടന്ന സെൻസസ് ജോലിയിൽനിന്നെല്ലാം ആരോഗ്യ പ്രവ൪ത്തകരെ മാറ്റിനി൪ത്തിയിരുന്നു. ജനുവരി രണ്ട് മുതൽ ഫെബ്രുവരി 20 വരെ നടക്കുന്ന ജാതി സെൻസസിന് ജൂനിയ൪ പബ്ളിക് ഹെൽത്ത് നഴ്സുമാരേയും ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരേയും ചില പി.എച്ച്.സികളിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ട൪മാരെയും നിയോഗിച്ചിട്ടുണ്ട്. ഇതോടെ രോഗപ്രതിരോധ പ്രവ൪ത്തനങ്ങളും ആരോഗ്യ ബോധവത്കരണവുമെല്ലാം പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്. നിലവിലെ ജോലിക്ക് തടസ്സമുണ്ടാകാതെ സെൻസസ് ചെയ്തു തീ൪ക്കാനാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, ഫീൽഡ്വ൪ക്കും വിവരങ്ങൾ ക്രോഡീകരിക്കലുമെല്ലാം കഴിയുമ്പോഴേക്കും മറ്റു ജോലികൾക്ക് സമയം കിട്ടില്ളെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.