വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 52 ലക്ഷം തട്ടാന്‍ ശ്രമം; നാലുപേര്‍ പിടിയില്‍

തിരൂ൪: ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിൽ വ്യാജ ചെക്കുകൾ ഉപയോഗിച്ച് 51,26,150 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നാലു പേരെ തിരൂ൪ ഡിവൈ.എസ്.പി. കെ. സലീമും സംഘവും അറസ്റ്റ് ചെയ്തു. ബി.പി. അങ്ങാടി ചെട്ടിക്കൽ അബ്ദുൽ ഖാദ൪ (32), മാങ്ങാട്ടിരി ബിയ്യാത്തിയിൽ അബ്ദുലത്തീഫ് (43), തമിഴ്നാട് വെല്ലൂ൪ കൃഷ്ണപുരം സ്വദേശി സംഗീത് രാജ് (26), ബംഗളൂരു രാജാജി നഗറിലെ വിവേക് പോൾ (46) എന്നിവരാണ് പിടിയിലായത്. ഈ കേസിൽ അനിൽ എന്നയാളെക്കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഐ.ഡി.ബി.ഐ ബാങ്കിൻെറ ചെക്ക് ലീഫിനോട് സാമ്യമുള്ളതും 23,10,400 രൂപയുടെയും 28,15,750 രൂപയുടെയും ചെക്ക് ലീഫുകൾ ബാങ്കിൽ എക്കൗണ്ടുള്ള അബ്ദുൽഖാദ൪ വഴി മാറാനായി ഡിസംബ൪ 20നാണ് ബാങ്കിൻെറ തിരൂ൪ ശാഖയിൽ നൽകിയത്. സംഗീത് രാജിൻെറ പരിചയക്കാരനായ അബ്ദുല്ലത്തീഫാണ് ഇതിനു ഒത്താശ ചെയ്തത്. ചെക്കുകൾ മാറിയാൽ അഞ്ച് ലക്ഷം രൂപ അബ്ദുൽ ഖാദറിനും ലത്തീഫിനും നൽകാമെന്നായിരുന്നത്രെ ധാരണ. ചെക്ക് വന്നാൽ മാറാൻ പറ്റില്ളേ എന്ന് ഒരു മാസത്തോളമായി ബാങ്ക് മാനേജരോട് അന്വേഷണം നടത്തിയിരുന്നത്രെ. ചെക്കുകൾ  കിട്ടിയപ്പോൾ ഇതേ നമ്പറിലുള്ള ഒരു ചെക്ക് ദിവസങ്ങൾക്കു മുമ്പ് മുംബൈ ട്രംബിൾ ഡ്രംസ് ആൻഡ് ബെൽസ് കമ്പനിയുടെ പേരിൽ മാറിപ്പോയതായി മാനേജരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് പുറത്തായത്.
ബംഗളൂരിലെ യുനൈറ്റഡ് യൂനീ ട്രെയ്ഡ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിൻെറ മാനേജരെന്നു പറയുന്ന സംഗീത് രാജ് ക്രാഫ്റ്റ് ബിസിനസിനാണെന്നു പറഞ്ഞാണ് ട്രംബിൾസ് ഡ്രംസ് കമ്പനിയുടെ പേരിൽ ചെക്ക് നൽകി പണം പിൻവലിക്കാൻ ശ്രമിച്ചത്.  മുമ്പ്  ഐ.ഡി.ബി.ഐ ബാങ്കിൻെറ ചെക്ക് നൽകി പണം പിൻവലിച്ചത് ട്രംബിൾ ഡ്രംസ് കമ്പനിയുമായി ബന്ധമുള്ള അനിലാണെന്നു സംശയിക്കുന്നതിനാൽ ഇയാളെ പിടികൂടിയാലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.