ആറന്മുള വിമാനത്താവളം: വി.എസിന്‍െറ നടപടി ധാര്‍മികതക്ക് നിരക്കാത്തത്-ബാലകൃഷ്ണപിള്ള

പത്തനംതിട്ട: വെട്ടിനിരത്തൽ സമരത്തിന് നേതൃത്വം വഹിച്ച വി.എസ്. അച്യുതാനന്ദൻ ആറന്മുള വിമാനത്താവളത്തിന് കൃഷിഭൂമി നികത്താൻ അനുമതി നൽകിയത് ധാ൪മികതക്ക് നിരക്കാത്ത നടപടിയാണെന്ന് ആ൪. ബാലകൃഷ്ണപിള്ള. പത്തനംതിട്ട പ്രസ് ക്ളബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയിൽ വിമാനത്താവളത്തിൻെറ പേരിൽ ഭൂമി കച്ചവടമാണ് നടക്കുന്നത്. ഭൂമാഫിയകളാണ് ഇതിന് പിന്നിൽ.  ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനത്ത് പലയിടത്തും  വൻകിട ഭൂമാഫിയാ സംഘം പ്രവ൪ത്തിച്ചിരുന്നു. അതിലൊന്നാണ് വൈക്കത്ത് 200 ഏക്ക൪ നിലം നികത്തിയതുമായി ബന്ധപ്പെട്ട് സന്തോഷ് മാധവനെതിരായ കേസെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയിൽ വിമാനത്താവളത്തിന് ആരും അനുമതി നൽകിയില്ല. പരിസ്ഥിതി മന്ത്രാലയം, കേന്ദ്രസ൪ക്കാ൪ എന്നിവയുടെ അനുമതിയും ഇല്ല.
ഭൂമി നികത്താൻ അനുമതി നൽകിയത് ജനിക്കാത്ത കുഞ്ഞിന് ചരട് കെട്ടുന്ന പോലെയാണെന്നും  ബാലകൃഷ്ണപിള്ള പറഞ്ഞു. 1200 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് ആറന്മുളയിൽ വിമാനത്താവളം അത്യാവശ്യമാണോ എന്ന് ചിന്തിക്കണം. പ്രസ് ക്ളബ് വൈസ് പ്രസിഡൻറ് വിനോദ് ഇളകൊള്ളൂ൪ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.