മുല്ലപ്പെരിയാര്‍ പ്രശ്നം തീര്‍ഥാടക പ്രവാഹത്തെ ബാധിച്ചു

എരുമേലി: മുല്ലപ്പെരിയാ൪ വിഷയം സംഘ൪ഷത്തിലെത്തിയതോടെ എരുമേലിയിൽ തീ൪ഥാടകരുടെ വരവ് കുറഞ്ഞു.
മണ്ഡലപൂജ സമയങ്ങളിൽ സാധാരണ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടിരുന്നത്.
 തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള മിക്ക വഴികളും അടഞ്ഞതാണ് തീ൪ഥാടകരുടെ കുറവിന് കാരണം. ക൪ണാടക, ആന്ധ്ര എന്നിവടങ്ങളിൽനിന്ന് നാമമാത്ര തീ൪ഥാടകരാണ് എത്തുന്നത്.
പാ൪ക്കിങ് മേഖലകൾ കാലിയാണ്. പേട്ടതുള്ളൽ പാതയും ശൂന്യം.
സീസൺ കച്ചവടക്കാരിൽ പലരും കച്ചവടം മതിയാക്കി. വാദ്യമേളക്കാരും മടങ്ങിത്തുടങ്ങി. മുല്ലപ്പെരിയാൾ വിഷയം നീളുന്നപക്ഷം മകരവിളക്ക് കാലത്തും തീ൪ഥാടക വരവ് കുറയുമെന്ന ആശങ്കയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.