കൊടുങ്ങല്ലൂ൪: കൊടുങ്ങല്ലൂ൪ നഗര മധ്യത്തിൽ നി൪ത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ഏഴുലക്ഷത്തിലേറെ വില വരുന്ന ഹാൻസ്, ബോംബെ ലഹരി വസ്തുക്കൾ പൊലീസ് പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് വമ്പൻ ലഹരിവേട്ട നടന്നത്. കൊടുങ്ങല്ലൂരിലും മറ്റിടങ്ങളിലും വിൽപന കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ലഹരിവസ്തുക്കൾ.
ടെമ്പോ ട്രാവല൪ ഡ്രൈവ൪ കാട്ടൂ൪ എടക്കാട്ടിൽ നിപിൻ (27), സെയിൽസ്മാൻ നെല്ലികുന്ന് നടത്തറ അൻസൻ (24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 20 ലേറെ കടലാസുപെട്ടികളിൽ പ്ളാസ്റ്റിക് ചാക്കുകളിലാക്കിയാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഹാൻസും ബോംബെയും ഒരു ലക്ഷത്തിലേറെ പാക്കറ്റുകളുണ്ട്. ഒല്ലൂ൪ നെല്ലികുന്ന് നടത്തറയിലാണ് ഇതിൻെറ മൊത്ത വിൽപന കേന്ദ്രം. വാളയാ൪ ചെക്ക് പോസ്റ്റ് വഴി ലോറികളിലാണ് നടത്തറയിൽ ലഹരിവസ്തുക്കളെത്തുന്നത്. ഹാൻസിന് മൂന്ന് രൂപയും ബോംബെക്ക് രണ്ട് രൂപയുമാണ് പാക്കറ്റിൽ അച്ചടിച്ച വില. എന്നാൽ ഇവ ശരാശരി പത്ത് രൂപക്കാണ് വിപണിയിൽ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.