ജനസമ്പര്‍ക്ക പരിപാടി ഇന്ന്

ആലപ്പുഴ:  മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടി വ്യാഴാഴ്ച ആലപ്പുഴ ഇ. എം.എസ് സ്റ്റേഡിയത്തി ൽ നടക്കും. ഒരുമാസമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ൪ അപേക്ഷകളിൽ നടത്തിയ തീ൪പ്പുകൽപ്പിക്കലിൻെറ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും.
ഇ.എം.എസ് സ്റ്റേഡിയം പരിപാടി ക്കായി ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലും പരിപാടിയിലുടനീളം പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി ആരംഭിക്കുക. ഉദ്ഘാടനശേഷം ശാരീരിക വൈഷമ്യം അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മുഖ്യമന്ത്രി അവരുടെ അടുത്തുചെന്ന് കേട്ട് അപേക്ഷകളിൽ തീ൪പ്പുകൽപ്പിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ ബുധനാഴ്ച വിശദമായി പരിശോധിച്ച അധികാരികൾ കുറവുകൾ അടിയന്തരമായി പരിഹരിക്കാൻ നി൪ദേശം നൽകി. ഡോഗ് സ്ക്വാഡിൻെറ പരിശോധനയും നടന്നു.
ആലപ്പുഴ നഗരസഭയുടെ ചുമതലയിൽ സ്റ്റേഡിയത്തിലെയും പരിസരത്തെയും കുഴികൾ മണ്ണിട്ട് നികത്തി. കുറ്റിക്കാട് വെട്ടിത്തെളിച്ച് കൊതുകുനാശിനിയും തളിച്ചു. സ്റ്റേഡിയത്തിന് സമീപത്തെ വിളക്കുകൾ തെളിക്കാനും നടപടിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ദിവസങ്ങളായി പന്തലിൻെറയും സ്റ്റേജിൻെറയും നി൪മാണ മേൽനോട്ടത്തിലായിരുന്നു. 150 പേ൪ക്ക് ഇരിക്കാവുന്ന വി.ഐ.പി സ്റ്റേജ്, പന്തൽ എന്നിവയാണ് സജ്ജമാക്കിയത്. പൊതുജനങ്ങളെ സഹായിക്കാൻ 60 ൽ പരം കൗണ്ടറുണ്ട്. പന്തലിൻെറ ഇരുവശത്തും സ്റ്റേജിലും പ്രവേശകവാടത്തിലും ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വി സ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.